പലതരം ഭ്രാന്തുണ്ട് മർത്യരിൽ
അതിൽ പലതും പലർക്കുമിന്നുത്തമം
പലതരം നോവുണ്ട് മർത്യരിൽ
ആതിൽ പലതും പലർക്കുമിന്നുത്തരം.
അതിരുകളില്ലാത്ത പതിരുകളില്ലാത്ത
മതിലുകളില്ലാത്ത കാലം
വഴികൾ അറിയാതെ വലകൾനിറയ്ക്കുന്ന
വകതിരിവില്ലാ വിഷാദം.
എഴുതുവാൻ വയ്യാത്ത സ്വപ്നങ്ങളുണ്ട്
പറയുവാൻ വയ്യാത്ത മോഹങ്ങളുണ്ട്
അടരുവാൻ വയ്യാത്ത ഹൃദയങ്ങളുണ്ട്
അലകൾ നിറച്ചുള്ള പ്രണയങ്ങളുണ്ട്.
ചെയ്തുള്ള നൻമകൾ തിരികെ വന്നീടും
ചെയ്യാത്ത തിൻമകൾ അരികെ വന്നീടും
ചേർത്ത് നിർത്തുമ്പോഴതിലുള്ളിലുണ്ട്
ചേരാൻ മിടിക്കുന്ന ഹൃദയങ്ങൾ രണ്ട്.
ഇനിയുമെനിക്കൊരു ജൻമമുണ്ടോ
ഇവിടത്തിനപ്പുറം സ്വർഗ്ഗമുണ്ടോ
മരണത്തിനപ്പുറം ജനനമുണ്ടോ
മൗനത്തിനപ്പുറം മനനമുണ്ടോ.
കഥകൾ മൊഴിയുവാൻ ആയിരം പേർവരും
കവിളിൽ തലോടുവാൻ
നിഴലിയ് ആർ വരും
കണ്ണുനിറയുമ്പോൾ കാടിൻ്റെ സാന്ത്വനം
കാട്ടി തരുന്നതോ ബധിരമാം പൊയ്മുഖം.
വഴിമാറിവന്നൊരു തെന്നലുണ്ട്
കിന്നാരം ചൊല്ലിയ പൂക്കളുണ്ട്
കരമാറിവന്ന കടലുമുണ്ട്
കാഴ്ച മറയ്ക്കുന്ന മുഖിലുമുണ്ട്.
പലതരം ഭ്രാന്തുണ്ട് മർത്യരിൽ
അതിൽ പലതും പലർക്കുമിന്നുത്തമം
പലതരം നോവുണ്ട് മർത്യരിൽ
ആതിൽ പലതും പലർക്കുമിന്നുത്തരം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *