നിങ്ങൾ നൽകും നാണയങ്ങൾ
വെള്ളി സ്വർണ്ണം നോട്ടുകെട്ട്
എങ്ങുമെങ്ങും ഭണ്ഡാരങ്ങൾ
തന്നിലെ പണവും,
എന്തിനാണെനിക്ക്, ദൈവം
അല്ലയോ ഞാൻ ഈ പ്രപഞ്ചം
എൻ്റെയല്ലേ എന്തും ഏതും എനിക്കധീനം
സത്യമായ സനാതനത്വ
സ്നേഹസാഗരമാണ് ലോകം
വ്യക്തിവൈഭവമൊത്തുകിട്ടാൻ
ഐക്യമാർജ്ജിക്കൂ
സ്വർഗ്ഗനരക സ്ഥിതി വിശേഷം
സ്വന്ത ധർമ്മ കർമ്മ മേകും
സർഗ്ഗഭാവന മാത്രമായി
വന്നു മായുന്നു!
വെറുതെ എൻ്റെ നിൻ്റെ ദൈവം
മതം ജാതി പാപ പുണ്യം
വിവിധ ഭാഷയിൽ ദോഷമോതി
പരിതപിക്കുമ്പോൾ
ശുചിത്വബോധം തൊട്ടു തീണ്ടൽ
കഥകളാക്കി നുണമെനഞ്ഞ്
ഉചിത ജീവിതം ഇവിടെയുള്ളവ
കുറ്റമാക്കുമ്പോൾ
തൊഴില് ചെയ്ത കുലങ്ങളെയും
പഴികൾ ചൊല്ലി പതിതരാക്കി
കഴിവ് ജീവിതമേകി ടുന്നവ
പാഴിലാക്കുമ്പോൾ
ഐക്യമോടെ പണ്ടുകാലം
കണ്ടിരുന്ന ജീവിതത്തെ
ജാതിച്ചൊല്ലി മതം ചൊല്ലി
ശിഥിലമാക്കുമ്പോൾ
ആരുമറിയുക യില്ലയെന്നോ
കുത്സിതങ്ങൾ അധികാര
ഭ്രാന്ത്കേറി ജീവിതത്തെ
പാപമാക്കുമ്പോൾ
ദ്വേഷമല്ല സ്നേഹമാണ് പരസ്പരം ദൈവീകമാക്കാൻ
ജീവിതങ്ങൾ ലോകമെങ്ങും
എന്നറിഞ്ഞാലും!

സി. മുരളീധരൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *