പാഠം പഠിപ്പിക്കാനൊരുങ്ങീപാറ്റകൾ
പെറ്റു പെരുകുന്നു പുകിലായെങ്ങും
പത്തിയില്ലെങ്കിലും പകയുണ്ടുള്ളിൽ
പാത്തിയിലായവയൊളിച്ചിരിക്കുന്നു.

പകച്ചങ്ങിരിക്കുമിരുട്ടിൽചലിക്കുന്നു
പംക്തിയായൊറ്റയായോടിപറന്നങ്ങു
പാട്ടക്കകത്തും പെട്ടിക്കകത്തുമായി
പാത്തിരിക്കുന്നവ നിശ്ശബ്‌ദതയിൽ.

പങ്കത്തിലും പൂഴിക്കടിയിലെല്ലാമവ
പാടക്കരയിലും കിണറിൻ്റടിയിലും
പേറുന്ന ദുർഗ്ഗന്ധവുമേറെയാക്കെ
പവനൻ്റെ ചിറകിലായി വാടയേറ്റി.

പാതാളലോകത്തേ പാപമെല്ലാം
പോരാളി പോലൊരു രൂപമാകെ
പടച്ചട്ടയുമായി അടരാടുവാനായി
പ്രതികാരമോടെ ലോകാന്ത്യത്തിന്.

പാറി നടന്നവ ഉലകിലെല്ലാമോടി
പ്രത്യയമേറിയദ്വേഷവുമായുന്നി
പടയൊരുക്കത്തിന്നാക്കം കൂട്ടി
പടയണിത്തുളളുന്ന കൂട്ടമായി.

പതികേടാക്കുവാനായുറച്ചുറച്ച്
പ്രായമാകുന്നവ കെടുതിയായി
പിടിച്ചിടമെല്ലാമവയശുദ്ധമാക്കി
പിരിമുറുക്കുന്നോരാസർവ്വനാശം .

പൂർവ്വം മറന്നൊരാ പാന്ഥരെല്ലാം
പെരുവഴിലായിതായൊത്തു കൂടി
പേക്കൂത്തു കാട്ടിതൊള്ള തുറന്നും
പടുതിരി കത്തിച്ചു നാശമാക്കാൻ.

പല്ലുറുമ്മുന്ന പമ്പരവിഡ്‌ഢിയാൽ
പുളകിതമായ വിദേശ പരിഷകൾ
പറക്കമുറ്റാത്തയിളം മനസ്സിലായി
പരക്കെ വിതയ്ക്കുന്നുഹാലാഹലം.

പൂരപ്പാട്ടും പാടി ശത്രുലോകമയ്യോ
പൂച്ച് തെളിയാത്ത പൈതലുമായി
പകയേറുന്നതെല്ലാം പറഞ്ഞവർ
പണ്ടേയുറപ്പിച്ച പണിയുമായെങ്ങും .

പൈതൃകസ്വത്തെല്ലാംകൊള്ളയടിച്ചു
പേരുദോഷം കേട്ട അസത്യവുമായി
പൈതൃകമപ്പാടെ നാശമാക്കാനയ്യോ
പരിദേശിക്കാധിപത്യമുറപ്പിക്കാനായി.

പ്രാകൃതമേറിയ വിഷജ്വാലയുമായി
പ്രതികൂലമാക്കിയ അധമവ്രന്ദങ്ങൾ
പിന്നോക്കംനിന്നിതാവെട്ടിവീഴ്ത്തുന്നു
പാശ്ചാത്യനികൃഷ്‌ടമലങ്കരിക്കാനായി.

പുണ്യമില്ലാത്തധിനിവേശക്കാരാൽ
പുരാതനസംസ്കൃതിതമസ്ക്കരിക്കെ
പരുഷമേറിയ വാക്കുകളൂറുമ്പോൾ
പരേതരാം പൂജ്യരേയപമാനിക്കുന്നു.

പ്രഭാവമേറിയ സനാതനഭൂമിയിൽ
പ്രലോഭനത്താലധപധിപ്പിക്കാനായി
പ്രമാദമായതുമധികമാക്കുമ്പോളോ
പ്രത്യയമെല്ലാമേയറുതിയാക്കാനായി.

പുണ്യ പുരോഹിത ശ്രുശ്രൂഷയാലെ
പെട്ടു പിഴച്ചോരാ അപശുതിയാകെ
പ്രവൃത്തിയിലില്ലാത്തപ്രമാണവുമായി
പ്രബന്ധമെല്ലാമെങ്ങുംപരത്തിടുന്നു.

പുരുഷനുംപ്രകൃതിക്കുമിണങ്ങർക്കും
പാറ്റായണികളോഘാതുകരാകുന്നു
പോകെ പോകെയവ എല്ലാംനശിപ്പിച്ചു
പട്ടടയിലാക്കാനുറപ്പിച്ചയഭിസാരങ്ങൾ.

അഡ്വ: അനൂപ് കുമാർകുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *