രചന : ഷിഹാബ് കേരളപുരം ✍️
കാലം പതിക്കുന്നു
ക്ഷേത്രമിതിൽ
മനോഹര നക്ഷത്ര-
ഉൽക്കയായി….
കുട്ടിയാം പച്ചപുൽകൊടി
കണ്ടു കണ്ണെടുക്കാതേ
കണ്മണിയാൾ തൻ
കിന്നരി തിളങ്ങും ചേല…
കുട്ടി പട്ടിയെ പോലവേ
പരിമളം നുകർന്നു
അവൾതൻ ചേലയിൽ
ചേലോടെ ശ്വാസം പരത്തി…
കൊടി ഞാൻ
കൊടിയാമോദം
കരുതി മനമിതിൽ
കാര്യ സംബന്ധം
കഴിയാൻ കൊതിച്ചു….
വരുമവൾ
വെറും കയ്യാലെ
വിതക്കും വിത്തുകൾ
വരും ക്ഷേത്രപാലകർക്കായ്
വന്ദനം…വന്ദനം
വ്യന്ദാവനകന്യകേ…
പാടത്തെകുട്ടികൾ
പനം തത്തയായ്മാറും
പരിമള പാൽകുഭ-
പരിണയംപാർത്ത്
പനിനീർപാലാഴിയായി
പരിണമിക്കും മമ
പ്രാണിയാം നേത്രക്ഷേത്രങ്ങൾ.
