പ്രായം കുറഞ്ഞ പുരുഷൻ എന്നാൽ തന്നേക്കാൾ 1-10 വയസ്സ് വരെ ഇളയ പുരുഷന്മാരോട് എന്നെപ്പോലുള്ള സ്ത്രീകൾക്ക് പ്രത്യേകതരം ഇഷ്ട്ടം ഉണ്ടാകും.
ഒന്നാമത് അമ്മാവൻ വൈബ് കുറവായിരിക്കും എന്നത് തന്നെയാണ് പ്രധാന കാരണം.
സ്ത്രീകൾക്ക് പൊതുവെ വിവാഹം കഴിഞ്ഞു, പ്രസവവും മക്കളെ അവർ സ്വന്തം കാര്യം നോക്കും വരെ വളർത്തലും ഒക്കെയായി നല്ല പ്രായം (20-40) കഴിഞ്ഞു പോകും.
നല്ല ലൈംഗികത പോലും അവൾ ആസ്വദിക്കാൻ തുടങ്ങുന്നത് പ്രസവം നിർത്തി മക്കൾ കൂടെ കിടക്കുന്നത് എല്ലാം മാറുമ്പോൾ മാത്രമാണ്.

മിക്കവാറും അവൾക്ക് അപ്പോൾ 35 എല്ലാം കഴിയും. ആ സമയം അവളെക്കാൾ മുതിർന്ന മിക്ക പുരുഷനും കുടുംബ പ്രാരാബ്ധ കെട്ടഴിച്ചു ഉപദേശി വേഷം ധരിച്ചു സ്വയം അമ്മാവൻ ആയി മാറുന്നത് കാണാം.
അല്പം എനെർജിറ്റിക് ആയി എന്തിനും ഒപ്പം നില്ക്കാൻ അവർ മടിക്കുന്നത് കാണാം.
എന്തും പിന്നെ ആവട്ടെ മട്ടിൽ ആകും പിന്നെ അവർ.

(ഇതെല്ലാം സ്വന്തം പെണ്ണിന്റെ കാര്യത്തിൽ മാത്രം ആയിരിക്കാം)
എന്നാൽ എന്തെങ്കിലും കാര്യം പറയുമ്പോൾ ഊർജ്ജസ്വലരായി മുന്നിലേക്ക് വരുന്നത് ചെറുപ്പക്കാരായ പയ്യന്മാർ തന്നെ ആയിരിക്കും.
എന്തിനും ഏതിനും ഒപ്പം നിന്നു അവളുടെ വലം കൈ ആകാൻ അവനെക്കാൾ മിടുക്ക് മാറ്റാർക്കാണ് കാണുക.ചേച്ചി വിളിയിൽ തുടങ്ങി എടി പോടീ ബന്ധത്തിലേക്ക് ഇത്തരം ബന്ധങ്ങൾ പെട്ടന്നാവും മുന്നേറുന്നത്.

പ്രായം കുറഞ്ഞ പുരുഷന്മാർ പലപ്പോഴും ബന്ധങ്ങളിൽ അനാവശ്യമായ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കാത്തവർ ആയതിനാൽ ബന്ധങ്ങളിൽ ഈഗോ കുറവായിരിക്കും. എപ്പോഴും അവളെ അനുസരിക്കാൻ തയ്യാറുള്ള ഒരു നല്ല കുട്ടി concept അവിടെ ഉടലെടുക്കുന്നത് കാണാം.ഒപ്പം പഴയകാല ചിന്താഗതികളിൽ നിന്ന് മാറി, പുതിയ തലമുറയിലെ പുരുഷന്മാർ ബന്ധങ്ങളിൽ കൂടുതൽ തുല്യത (Equality) ആഗ്രഹിക്കുന്നവരാണ്. തീരുമാനങ്ങൾ എടുക്കുന്നതിലും വീട്ടുജോലികൾ പങ്കിടുന്നതിലും ഇവർ കൂടുതൽ സഹകരിക്കുന്നത് സ്ത്രീകൾക്ക് ആകർഷകമായി അവരിൽ തോന്നാം.

ഓരോ വ്യക്തിയുടെയും താല്പര്യങ്ങൾ വ്യത്യസ്തമാണെങ്കിലും, പൊതുവെ കണ്ടുവരുന്ന ഇത്തരം കാരണങ്ങൾ ഒക്കെ കൊണ്ടാവാം സ്ത്രീകൾ തന്നേക്കാൾ പ്രായമുള്ളവരുമായി കൂട്ടുകൂടാൻ ഏറെ ഇഷ്ടപ്പെടുന്നത്.
NB: എന്നിരുന്നാലും പ്രണയിക്കാൻ 40+ മാത്രം ഇപ്പോഴും ഇഷ്ട്ടം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *