2015 ഡിസംബർ മുതലാണ് ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി നവംബര്‍ 5 ലോക സുനാമി(Tsunami) ബോധവല്‍ക്കരണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.യുഎന്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (UNDRR) യു എന്നിന്റെ മറ്റ് സംവിധാനങ്ങളുമായി സഹകരിച്ചാണ് ലോക സുനാമി ബോധവത്ക്കരണ ദിനം ആചരിക്കുന്നത്.സുനാമിയെ കുറിച്ചുള്ള ബോധവത്ക്കരണവും അപകടസാധ്യതകൾ കുറയ്ക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങളും അന്താരാഷ്ട്ര തലത്തിൽ വ്യാപിപ്പിക്കുക എന്നതുമാണ് ഈ ദിനം മുൻപോട്ടു വെക്കുന്നത്.

ഗ്രീക്ക് ചരിത്രകാരനായ തുസി ഡൈഡാണ് ലോകത്തു ആദ്യമായി സുനാമിയെ സമുദ്രാന്തർ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. കടൽ ജലത്തിന് സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് പൊതുവെ സുനാമി എന്നു പറയുന്നത് . ഭൂമികുലുക്കവും സമുദ്രാന്തർ ചലനങ്ങളും അഗ്നി പർവ്വത സ്ഫോടനവും ഉൽക്കാ പതനവും തുടങ്ങി ഒരുസുനാമിയുടെ കാരണങ്ങൾ നിരവധിയാണ് ഈ നൂറ്റാണ്ടോടെയാണ് സുനാമിയെക്കുറിച്ചു പഠനങ്ങൾ ഉണ്ടാകുന്നത് .

സമുദ്രത്തിന്റെ അടിത്തട്ട് പെട്ടന്ന് ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു
എന്നതാണ് ശാസ്ത്ര പക്ഷം. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണ് ഇത്തരം ലംബ ദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ പര്യാപ്തമാണ്.

സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിന് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെസമുദ്രത്തിനടിയിൽ ഉണ്ടാകുന്ന എല്ലാവിധ പൊട്ടിത്തെറികളും സുനാമിക്ക്കാരണമാണ് .ഉയർന്നു വരുന്ന ജലം ഗുരുത്വാകർഷണബലം മൂലം താഴുമ്പോൾ വലിയ തിരകൾ രൂപപ്പെടുന്നു. ഈ തിരകൾ സമുദ്രത്തിലൂടെ മുഴുവനായി സഞ്ചരിക്കുന്നു. അതുകൊണ്ടു തന്നെ ഇതിനെ ഭീമാകാരമായ തിര എന്നു പറയാൻ കഴിയില്ല .തുടർച്ചയായി ദ്രുതഗതിയിൽ വേലിയേറ്റം ഉണ്ടാകുന്നതോടെ കരയിലേയ്ക്കു വലിയ അളവിൽ വേഗത്തിൽ കയറുന്നതാണ് സുനാമി അപകടകരമായി മാറുന്നത്.കരയോടടുത്തു നിൽക്കുന്ന കപ്പലുകളെയും സമുദ്ര സഞ്ചാരികളെയും മാത്രമല്ല കടൽ തീരങ്ങളുടെ വൻതോതിലുള്ള നാശത്തിനും ഇത് കാരണമാവുന്നുണ്ട് .സാധാരണ സുനാമിത്തിരയുടെ ഉയരം ഉൾക്കടലിൽ ഒരു മീറ്ററിൽ താഴെയായിരിയ്ക്കും. അത് കൊണ്ട് തന്നെ കപ്പലുകളിൽ യാത്ര ചെയ്യുന്നവർ സുനാമി കടന്നുപോകുന്നത് അറിയുകയില്ലന്നതാണ് വാസ്തവം. സുനാമിയുടെ ഏകദേശ വേഗത മണിക്കൂറിൽ അഞ്ഞൂറ് മൈൽ എങ്കിലും വരുമെന്നാണ് കണക്ക്. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുന്നത് കൊണ്ട് തന്നെ സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അപ്രകാരം വേഗവും തരംഗ ദൈർഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി വരുന്ന ഒട്ടും ഊർജ്ജ നഷ്ടമില്ലാതെ സഞ്ചരിക്കുന്ന പ്രതിഭാസമായി ഇത് മാറുന്നു .


ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ വരെ വൻ നാശനഷ്ടങ്ങൾ വിതയ്ക്കാൻ കഴിയുന്ന സുനാമി ലോകത്തുണ്ടാക്കിയ നാശ നഷ്ടങ്ങൾ വലുതാണ് .സുനാമി എന്ന വാക്ക് ജപ്പാന്‍ ഭാഷയില്‍നിന്ന് ഉടലെടുത്തതാണ്. ജപ്പാന്‍ ഭാഷയിലെ ‘സു’ എന്നും (തുറമുഖം) ‘നാമി’ എന്നും (തിര) രണ്ടു വാക്കുകള്‍ കൂടിച്ചേര്‍ന്നതാണ് സുനാമി. എ.ഡി. 1300ലും 1450ലും സുനാമികൾ ഉണ്ടായതായിചരിത്രം രേഖപെടുത്തുന്നു .ലോകത്തേറ്റവും കൂടുതൽ സുനാമി ജപ്പാനിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 195 ഓളം സുനാമികകളാണ് ജപ്പാനില്‍ ഇത് വരെ ഉണ്ടായിട്ടുള്ളത്.2004 ഡിസംബര്‍ 26 നു ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ശക്തിയേറിയ കടലിനടിയിൽ വച്ചുണ്ടായ മെഗാത്രസ്റ്റ് ഭൂകമ്പമാണ് വർത്തമാന കാലത്തെ സമാനതകളില്ലാത്ത സുനാമിദുരന്തം. രണ്ടര ലക്ഷത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2004-ലെ ഇന്ത്യൻ മഹാ സമുദ്ര ഭൂകമ്പം എന്നും സുമാത്ര-ആൻഡമാൻ ഭൂമികുലുക്കം എന്നും ദക്ഷിണേഷ്യൻ സുനാമിയെന്നും ഇന്തോനേഷ്യൻ സുനാമിയെന്നും ക്രിസ്മസ് സുനാമിയെന്നും ബോക്സിംഗ് ദിന സുനാമിയെന്നുമെല്ലാം ശാസ്ത്രലോകം ഈ ഭൂകമ്പത്തെ വിശേഷിപ്പിക്കുന്നു .

റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യന്‍ മഹാസമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന 14 രാജ്യങ്ങളിലേക്ക് വ്യാപിച്ചു .എത്ര പേര് ദുരന്തത്തിന്റെ ഇരകളായിയെന്നു ഇന്നും അജ്ഞാതമാണ് .കേരളത്തില്‍ എറണാകുളം കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളിലും കൊല്ലം ജില്ലയിലെ ആലപ്പാട്, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എന്നീ സ്ഥലങ്ങളിലുമാണ് സുനാമി
ദുരന്ധം ഉണ്ടായത് .236 പേരാണ് കേരളത്തില്‍ സുനാമിയുടെ ഇരകളായത്. കൊല്ലം ആലപ്പാട് മാത്രം 142 പേര്‍ കൊല്ലപ്പെട്ടു. .ഇന്ത്യയിലാകെ പന്തീരായിരത്തോളം മരണങ്ങൾ രേഖപ്പെടുത്തി .തമിഴ്‌നാടിന്റെ മിക്കവാറും തീരപ്രദേശങ്ങളും മത്സ്യ ബന്ധന ഗ്രാമങ്ങളും അപ്രത്യക്ഷമായി. ആന്ധ്രപ്രദേശ്, തെലുങ്കാന പുതുച്ചേരി, ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപസമൂഹം, എന്നിവിടങ്ങളിലെല്ലാം സുനാമി സംഹാര താണ്ഡവം ആടി .

2011 മാര്‍ച്ച് 11ന് ജപ്പാനില്‍ ആരംഭിച്ച പ്രകൃതിക്ഷോഭങ്ങളുടെ പരമ്പരയാണ് 2011ലെ ജപ്പാന്‍ ഭൂകമ്പവും സുനാമിയും റിക്ടര്‍ സ്‌കെയിലില്‍ 9.0 രേഖപ്പെടുത്തപ്പെട്ട ഈ ഭൂകമ്പം ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പവും ലോകത്ത് ഇതുവരെ ഉണ്ടായതിൽ ഏഴാമത്തെ വലിയ കനത്ത ഭൂകമ്പവും അതിനെ തുടര്‍ന്നുണ്ടായ ഭീകര സുനാമിയുമാണ്’. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി തിരമാലകള്‍ ആറു മുതല്‍ പത്തു മീറ്റര്‍ വരെ ഉയര്‍ന്നു. ചില സ്ഥലങ്ങളില്‍ ഇവ 12 കിലോമീറ്റര്‍ വരെ നീണ്ടതായി പറയപെടുന്നു.


ഏകദേശം 73,000 വര്‍ഷങ്ങള്‍ക്ക് മുൻപ് പശ്ചിമാഫ്രിക്കന്‍ തീരത്തുള്ള കേപ് വെര്‍ഡു ദ്വീപിലുണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനവും തുടര്‍ന്നുണ്ടായ ഭൂചലനവുമാണ് ചരിത്രത്തിലെ ഏറ്റവും വലിയ സുനാമിക്ക് ഇടയാക്കിയതെന്നാണ് ഗവേഷകര്‍ പറയുന്നത് വന്‍കരകളുടെ രൂപമാറ്റത്തില്‍ വന്‍ സുനാമികള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു .പതിനായിരക്കണക്കിന് വര്‍ഷം മുമ്പുണ്ടായ ഭീമന്‍ സുനാമിയില്‍ ചെറുതും വലുതുമായ പല ദ്വീപുകളും കാരപ്രദേശങ്ങളും തകര്‍ന്നടിഞ്ഞതായാണ് ഗവേഷകരുടെ വിലയിരുത്തല്‍.
2004ലെ ഭൂകമ്പത്തിലും സുനാമിയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇന്തോനേഷ്യയിലെ ബന്ദാ ആച്ചേയിലെ സുനാമി മ്യൂസിയം സുനാമിയില്‍ പൊലിഞ്ഞവരുടെ സ്മരണ നിലനിർത്തുന്നതോടൊപ്പം കപ്പലിന്റെ ആകൃതിയിൽ മൂന്ന് നിലകളിലായി നിര്‍മിച്ച കൂറ്റന്‍ കെട്ടിടം മുകളില്‍നിന്ന് നോക്കിയാല്‍ തിരമാലയുടെ ആകൃതിയിലും ആണ് അനുഭവപ്പെടുന്നത്. സുനാമി ഉണ്ടായാല്‍ ആയിരക്കണക്കിന് ആളുകള്‍ക്കു അഭയം നൽകാവുന്ന രൂപ കല്പനയും സുനാമിയെക്കുറിച്ച് വിശദവിവരം നല്‍കുന്ന ഗവേഷണ കേന്ദ്രവും ഇവിടെയുണ്ട്.

ജപ്പാന്‍ സുനാമിയെ നേരിടാന്‍ കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് നല്‍കുന്നതിനും, ഭാവിയിലെ ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും ദുരന്തത്തിന് ശേഷം മെച്ചപ്പെട്ട രീതിയിലുള്ള വീണ്ടെടുക്കല്‍ നടത്തുന്നതിനും ജപ്പാന്‍ ഏറെ മുന്നിലാണ്. ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് കീഴിൽ ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബര്‍ 1 മുതല്‍ ഹൈദരാബാദില്‍ പ്രവർത്തനമാരംഭിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ രംഗചാംഗില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് സംവിധാനത്തിന് ഭൂകമ്പമുണ്ടായി മൂന്ന് മിനിറ്റിനകം സുനാമി പ്രവചിക്കാന്‍ സാധിക്കുംമെന്നത് ലോകത്തിനു വലിയ പ്രതീക്ഷ നൽകുന്നു.

2030 ഓടെ, ലോകജനസംഖ്യയുടെ പകുതിയോളം വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, സുനാമി എന്നിവയ്ക്ക് വിധേയമായ തീരപ്രദേശങ്ങളിലായിരിക്കും താമസിക്കുക എന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ പ്രതിരോധമെന്ന നിലയിൽ വികസ്വര രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നത് വഴി സുനാമി അപകടസാധ്യത 2030 ഓടെ ലോകം സുനാമിയെ തിരിച്ചറിയാനുള്ള സംവിധാനങ്ങളും നേരിടാന്‍ പ്രതിരോധശേഷിയുള്ളവരായി
തീരുമെന്നും കരുതപ്പെടുന്നു.2026 ലെലോക സുനാമി ബോധവത്ക്കരണ ദിന പ്രമേയം “Be Tsunami Ready: Resilience Starts With You” (സുനാമിയെ നേരിടാൻ തയ്യാറായിരിക്കുക: അതിജീവനം നിങ്ങളിൽ നിന്ന് തുടങ്ങുന്നു”.എന്നതാണ്.അത് 2030 ലേക്കുള്ള ഒരു ചുവട് വെപ്പ് കൂടിയാണ്.

മുന്നറിയിപ്പുകൾ ലാഘവ ബുദ്ധിയോടെ കാണാതിരിക്കുകയും സർക്കാർ സംവിധാനങ്ങളുടെ മുന്നൊരുക്കങ്ങൾ പാലിക്കുകയും ഇന്നത്തെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ മുന്നറിയിപ്പുകൾ വേഗത്തിൽ നൽകാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ നാം അതിനെ പ്രോത്സാഹിപ്പിക്കുകയും, പൂർണ്ണമായും സഹകരിക്കുകയും ചെയ്‌താൽ തന്നെ സുനാമിയുൾപ്പടെയുള്ള ദുരന്തങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിയും ഭാവിയിൽ മനുഷ്യ ജീവിതങ്ങൾക്ക് ഇത്തരം അപകടങ്ങൾ ഉണ്ടാകാതെ നമ്മുക്ക് ഒത്തൊരുമിച്ചു നിൽക്കാം

ഗവേഷകരുടെ വിലയിരുത്തല്‍.
2004ലെ ഭൂകമ്പത്തിലും സുനാമിയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇന്തോനേഷ്യയിലെ ബന്ദാ ആച്ചേയിലെ സുനാമി മ്യൂസിയം സുനാമിയില്‍ പൊലിഞ്ഞവരുടെ സ്മരണ നിലനിർത്തുന്നതോടൊപ്പം കപ്പലിന്റെ ആകൃതിയിൽ മൂന്ന് നിലകളിലായി നിര്‍മിച്ച കൂറ്റന്‍ കെട്ടിടം മുകളില്‍നിന്ന് നോക്കിയാല്‍ തിരമാലയുടെ ആകൃതിയിലും ആണ് അനുഭവപ്പെടുന്നത്. സുനാമി ഉണ്ടായാല്‍ ആയിരക്കണക്കിന് ആളുകള്‍ക്കു അഭയം നൽകാവുന്ന രൂപ കല്പനയും സുനാമിയെക്കുറിച്ച് വിശദവിവരം നല്‍കുന്ന ഗവേഷണ കേന്ദ്രവും ഇവിടെയുണ്ട്.
ജപ്പാന്‍ സുനാമിയെ നേരിടാന്‍ കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് നല്‍കുന്നതിനും, ഭാവിയിലെ ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും ദുരന്തത്തിന് ശേഷം മെച്ചപ്പെട്ട രീതിയിലുള്ള വീണ്ടെടുക്കല്‍ നടത്തുന്നതിനും ജപ്പാന്‍ ഏറെ മുന്നിലാണ്.

ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് കീഴിൽ ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബര്‍ 1 മുതല്‍ ഹൈദരാബാദില്‍ പ്രവർത്തനമാരംഭിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ രംഗചാംഗില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് സംവിധാനത്തിന് ഭൂകമ്പമുണ്ടായി മൂന്ന് മിനിറ്റിനകം സുനാമി പ്രവചിക്കാന്‍ സാധിക്കുംമെന്നത് ലോകത്തിനു വലിയ പ്രതീക്ഷ നൽകുന്നു.

2030 ഓടെ, ലോകജനസംഖ്യയുടെ പകുതിയോളം വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, സുനാമി എന്നിവയ്ക്ക് വിധേയമായ തീരപ്രദേശങ്ങളിലായിരിക്കും താമസിക്കുക എന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ പ്രതിരോധമെന്ന നിലയിൽ വികസ്വര രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നത് വഴി സുനാമി അപകടസാധ്യത 2030 ഓടെ ലോകം സുനാമിയെ തിരിച്ചറിയാനുള്ള സംവിധാനങ്ങളും നേരിടാന്‍ പ്രതിരോധശേഷിയുള്ളവരായിതീരുമെന്നും കരുതപ്പെടുന്നു.2026 ലെലോക സുനാമി ബോധവത്ക്കരണ ദിന പ്രമേയം “Be Tsunami Ready: Resilience Starts With You” (സുനാമിയെ നേരിടാൻ തയ്യാറായിരിക്കുക: അതിജീവനം നിങ്ങളിൽ നിന്ന് തുടങ്ങുന്നു”.എന്നതാണ്.അത് 2030 ലേക്കുള്ള ഒരു ചുവട് വെപ്പ് കൂടിയാണ്.

മുന്നറിയിപ്പുകൾ ലാഘവ ബുദ്ധിയോടെ കാണാതിരിക്കുകയും സർക്കാർ സംവിധാനങ്ങളുടെ മുന്നൊരുക്കങ്ങൾ പാലിക്കുകയും ഇന്നത്തെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ മുന്നറിയിപ്പുകൾ വേഗത്തിൽ നൽകാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ നാം അതിനെ പ്രോത്സാഹിപ്പിക്കുകയും, പൂർണ്ണമായും സഹകരിക്കുകയും ചെയ്‌താൽ തന്നെ സുനാമിയുൾപ്പടെയുള്ള ദുരന്തങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിയും ഭാവിയിൽ മനുഷ്യ ജീവിതങ്ങൾക്ക് ഇത്തരം അപകടങ്ങൾ ഉണ്ടാകാതെ നമ്മുക്ക് ഒത്തൊരുമിച്ചു നിൽക്കാം.

അഫ്സൽ ബഷീർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *