രചന : സഫി അലി താഹ. ✍️
നാളെ ഈ നാടിന് സാമ്പത്താകേണ്ട വീടിന് തണലാകേണ്ട എത്രയേറെ മക്കളാണ് പലതരത്തിൽ ഈ ലോകത്ത് നിന്ന് യാത്രയാകുന്നത്.അതുംചെറിയ കുട്ടികൾ ‼️
ഒരു അമ്മയെന്ന നിലയിൽ ഏത് മക്കളെ കണ്ടാലും അതുപോലെയുള്ള വാത്സല്യമാണ് എനിക്കുണ്ടാകുന്നത്. ഒരു കുട്ടിയെ കുറ്റം പറയാനോ കളയാക്കാനോ പോയിട്ടില്ല.അവരുടെതെറ്റുകളിൽ തിരുത്താൻ ശ്രമിക്കാറുണ്ട്, അപകടത്തിൽ കരുതാറുണ്ട്.ഓരോ പ്രായത്തിലുള്ളവർ സംസാരിക്കുമ്പോഴും അതേ രീതിയിൽ അവരോട് പെരുമാറാൻ ശ്രദ്ധിക്കാറുണ്ട്.(പത്ത് വയസ്സുള്ളവർ സംസാരിക്കുമ്പോൾ ആ വൈബിൽ…..) അതുകൊണ്ട് തന്നെ പല കുട്ടികളും അവരുടെ പ്രശ്നങ്ങൾ എന്നോട് സംസാരിക്കാറുണ്ട്.
പല കാര്യങ്ങൾക്കൊണ്ടും ജീവിതം അവസാനിപ്പിക്കുന്ന ചെറിയ മക്കൾ പെരുകുന്നു. എന്താണ് കാരണമെന്ന പഠനങ്ങൾ കാര്യപ്രാപ്തിയോടെ നടക്കുന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്.
നിസാരമായി പറഞ്ഞു തീർക്കേണ്ട ചില കാര്യങ്ങളുടെ പേരിൽ പരസ്പരം ജീവനെടുക്കാൻ പോലും ഇന്നത്തെ കുട്ടികൾ മടിക്കുന്നില്ല. പാങ്ങാപ്പാറ സംഭവത്തിൽ നോക്കൂ, വീട്ടുകാർക്ക് പോയില്ലേ? ആ കുട്ടിക്ക് ഗുണ്ടയെ പോലും പരിചയമുണ്ട്, ഒരു കൃത്യം ചെയ്യാൻ ഉറപ്പിച്ചു വിളിച്ചു വരുത്തി, ജീവനെടുത്ത ശേഷം അത് ഹൈഡ് ചെയ്യാനും ശ്രമിച്ചു. പതിനേഴു വയസ്സ് എന്ന സൗജന്യത്തിൽ ഇവരെ നിയമം ട്രീറ്റ് ചെയ്യുമ്പോൾ ഇനിയുള്ള കുട്ടികൾക്കും അത് പ്രചോദനമാകുകയാണ്.
ഇടയ്ക്ക് ഒരു പെൺകുട്ടി സ്വന്തം അപ്പൂപ്പനെ കൂട്ടുകാരെ കൊണ്ട് ജീവനെടുപ്പിച്ചത് ഞെട്ടലോടെയാണ് നമ്മൾ കണ്ടത്.കുറ്റകൃത്യങ്ങളിൽ പെൺ സാന്നിധ്യം ചിന്തിക്കേണ്ട വിഷയമാണ്. അവരിൽനിന്നും നന്മകൾ വഴിമാറുന്നുണ്ട്. കുട്ടിക്കൊലയാളികൾ പ്ലാനിങ്,ഹൈഡിങ് മുതൽ എല്ലാം പെർഫെക്ട് ആയി എക്സിക്യൂട്ട് ചെയ്യുന്നു. അങ്ങനെയുള്ളവർക്ക് എന്തിനാണ് കുട്ടികളുടെ ശിക്ഷ.?? ‼️ചെയ്യുന്ന കൃത്യമനുസരിച്ച് സ്വയരക്ഷയ്ക്കല്ലാത്ത എന്തിനും വലിയ കുറ്റവാളികൾക്ക് കൊടുക്കുന്ന ശിക്ഷ തന്നെ നൽകണം.
ഇന്നത്തെ മക്കൾ പെട്ടെന്ന് മുതിർന്നത് പോലെ‼️ഇന്നലെ വരെ ഒരു മാതാവ് കുളിപ്പിച്ച്, ചോറ് വാരി കൊടുത്ത് ഊട്ടിയിരുന്ന അതെ മക്കൾ ഇപ്പോൾ ചിന്തിക്കുന്നത് ഏതോ അന്യ ഗൃഹ ജീവികളെ പോലെയാണ്. വീണുകിടക്കുന്നവനെ എഴുന്നേൽപ്പിക്കാനും, തളരുന്നവനെ ഉണർത്താനും, സഹായം ആവശ്യമുള്ളവർക്ക് അത് കൊടുക്കാനും പങ്കുവെയ്ക്കാനും ശീലിച്ച ഒരു തലമുറയുടെ പല മക്കളും ഇന്ന് കൂടെയുള്ളവരുടെ ജീവനെടുക്കാൻ ശ്രമിക്കുന്നു. വീട്ടുകാരുടെ വേദനയോ നഷ്ടപ്പെടലോ സഹപാഠിയുടെ ജീവനോ അവർക്ക് പ്രശ്നമാകുന്നില്ല.
ഓഫിസർ ഓൺ ഡ്യൂട്ടി എന്നൊരു സിനിമയിൽ ഉള്ള ക്രൈംസ് കാണാൻ പോലും സാധിക്കാത്ത തരത്തിൽ കണ്ണടച്ചിരിക്കേണ്ടി വന്നിട്ടുണ്ട്. ഇത്രയും ക്രൂരമായി ഓരോന്നും കാണിക്കുന്ന സിനിമകൾ കുട്ടികളെ സ്വാധീനിക്കുന്നുണ്ട് ഇപ്പോൾ…..
ലഹരിയുടെ ഉപയോഗവും പോൺ സൈറ്റുകളുടെ വർദ്ധനവും അങ്ങനെ തുടങ്ങി ഓരോന്നും ഈ ക്രൈമുകളുടെ കാരണങ്ങളിൽ കണക്റ്റഡ് ആണെന്നതിൽ തർക്കമില്ല.
📌സ്കൂൾ തലത്തിൽ ഒരു കൗൺസിലർ നിർബന്ധമായും ഉണ്ടായിരിക്കണം.
📌പരാതി ബോക്സുകൾ എല്ലാ സ്കൂളിലും ക്ലാസ്സ് റൂമിലും വെയ്ക്കണം.
📌ഓരോ ദിവസത്തെയും കാര്യങ്ങൾ വീട്ടുകാർ നിർബന്ധമായും കുട്ടികളോട് സംസാരിക്കേണ്ടതുണ്ട്.
📌കുട്ടികൾ എവിടെ പോകുന്നു എപ്പോൾ വരും എന്നത് അന്വേഷിക്കുകയും ഉറപ്പുവരുത്തുകയും വേണം.
📌മൊബൈൽഫോൺ ഉപയോഗത്തിന്റെ കാര്യം ഞാനിവിടെ എഴുതിയിട്ടുണ്ട്. ഓവർ നൈറ്റ് യൂസ് ഇല്ലാതാക്കാനായി കുട്ടികളുടെ ഫോൺ വീട്ടുകാർക്ക് സൂക്ഷിക്കാം.
📌മക്കളുടെ ലഹരി ഉപയോഗം കണ്ടെത്താൻ എളുപ്പത്തിൽ കഴിയുന്നത് വീട്ടുകാർക്കാണ്. അവർ വീട്ടിലുണ്ടെങ്കിൽ അവരുമായി സമയം സ്പെൻഡ് ചെയ്യണം.
📌അവരുടെ കാര്യങ്ങൾ ഷെയർ ചെയ്യാൻ അവർ കൂട്ടുകാരെ കണ്ടെത്തുന്നത് പലപ്പോഴും നമ്മൾ അവൈലബിൾ അല്ലാത്തത് കൊണ്ടാകും.
📌കൂട്ടുകാർ വേണം, അവർ ആരാണ്? എന്താണ് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.
📌ചെയ്യുന്ന തെറ്റുകളനുസരിച്ച് ശിക്ഷ നൽകണം, പതിനേഴു വയസ്സിന്റെ ഇളവുകൾ സാഹചര്യം നോക്കിയാകണം.
📌അവരവരുടെ മക്കളെ അവരവർ ശ്രദ്ധിക്കുക എന്നതാണ് പരിഹാരം. (പരിധികൾ, പരിമിതികൾ ഉണ്ട് എങ്കിലും ശ്രദ്ധിക്കുക)
ഒരേ സമയം തന്നെ നിരവധി ആൺകുട്ടികളെ പ്രണയിക്കുകയും അത് കാരണം ഒരു ആൺകുട്ടിയുടെ ജീവൻ നഷ്ടമാകുകയും ചെയ്തു. ഇവിടെ അനന്ത എന്ന പെൺകുട്ടിയും
ജീവനെടുത്തവനെയും സഹായിച്ചവനെയും പോലെ കുറ്റവാളിയാണ്.അതുകൊണ്ട് തന്നെ പ്രായത്തിന്റെ കരുണ പോലും എനിക്ക് ആ പെൺകുട്ടിയോട് തോന്നുന്നില്ല.💔
ഇതുപോലുള്ള പെൺകുട്ടികൾ ആൺകുട്ടികളെ പ്രണയിച്ച് അത് വീട്ടിൽ പിടിക്കപ്പെടുമ്പോൾ ആൺകുട്ടികളെ ആ വീട്ടുകാർ കേസിൽ കുടുക്കുകയും ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു, പല കേസും അറിയാം. മക്കളെ നിങ്ങൾ ശ്രദ്ധിക്കണേ. എന്തുണ്ടെങ്കിലും വീട്ടുകാരോട് പറയണേ. ഇരുവീട്ടുകാർ ഇരുന്നാൽ തീരാത്ത യാതൊരു പ്രശ്നവും ഇല്ലെന്നേ.
ഇങ്ങനെ ഏതേലും മക്കൾക്ക് വീട്ടുകാരോട് സംസാരിക്കാൻ പറ്റുന്നില്ലെങ്കിൽ,അത്രയ്ക്കും സംഘർഷത്തിൽ ഉണ്ടെങ്കിൽ ഞാൻ വീട്ടുകാരോട് സംസാരിക്കാൻ തയ്യാറാണ്. അങ്ങനെ എന്തുണ്ടെങ്കിലും ഇൻബോക്സിൽ എനിക്കൊരു msg അയക്കുക. നമ്പർ നൽകാം. വീട്ടുകാരാണ് ബെസ്റ്റ് ഓപ്ഷൻ എന്ന് മറക്കാതിരിക്കുക.അവർക്ക് ക്ഷമിക്കാനാകും തിരുത്താനാകും. അതുപോലെ മറ്റൊരാൾക്കും ആകില്ല.
നിങ്ങളുടെ ജീവൻ പോലെ വലുതാണ് മറ്റുള്ളവരുടെയും. ഒരാളുടെ ജീവനെടുക്കുമ്പോൾ, കാരണമാകുമ്പോൾ നിങ്ങളുടെ ലൈഫ് അന്ധകാരത്തിൽ ആകുകയാണ് എന്നോർമ്മിക്കണെ.
അഭിറാം എന്ന പയ്യന്റെ വീട്ടിലെ കരച്ചിലിന്റെ ചീളുകൾ ഇപ്പോഴും ഹൃദയത്തിൽ പതിക്കുന്നു. ഏതേലും തരത്തിൽ മെന്റൽ സപ്പോർട്ട് വേണ്ട മക്കൾക്ക് ഫ്രീ കൗൺസിലിംഗ് നൽകാൻ ഇന്ന് വഴിയുണ്ട്.

