യാത്രകൾ ഇഷ്ടപെടാത്തവരുണ്ടാകുമോ., ഇല്ലെന്നാണ് തോന്നുന്നത്. എന്നാൽ ആ യാത്ര ഒരേ ക്ലാസിൽ,, അല്ലെങ്കിൽ ഒരേ വർഷം,, ഒരേ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ കൂട്ടുകാർക്കൊപ്പമായാൽ,,
ആയാത്രാ നിമിഷങ്ങൾ മനസ്സിൽ നിന്ന് മായുമെന്ന് തോന്നുന്നില്ല.
വയനാട്ടിലേക്ക്അടുത്തിടെ നടത്തിയ ഒരു ഒറ്റ ദിനത്തെ വിനോദ യാത്ര., കാലത്ത് ആറര മണിക്ക് ഇരിക്കൂറിൽ നിന്ന് പുറപ്പെട്ടയാത്രാ സംഘം. സഹപാഠികളിൽ ചിലരുടെ കുട്ടികൾ കൂടി ഉൾപ്പെട്ട മുപ്പതംഗ സംഘത്തിൽ ഒരാളായി താനും.
എന്നാൽ,, യാത്ര ദിനം തീരുമാനിച്ച് പേര് നൽകി, ആവേശത്തോടെ കാത്തു നിന്ന നാളുകൾക്കിടയിൽ,,

നാട്ടിലെ തനിക്ക് വേണ്ടപ്പെട്ട ഒരു സുഹൃത്തിന് സംഭവിച്ച അപകടം,,
തലയ്ക്ക് ചെറുതായി പരിക്കേറ്റ് അത്യാഹിതവിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന സുഹൃത്തിനെ കുറിച്ചോർത്തപ്പോൾ യാത്രയിൽ നിന്ന് പിൻമാറിയാലൊ എന്നാലോചിച്ചു. എന്നാൽ പുറപ്പെടുന്നതിന് രണ്ട് ദിവസം മുന്നേ, അൽപം ഭേദമായെന്നും,, ഹോസ്പിറ്റൽ വിടാറായെന്നും കേട്ടപ്പോൾ,, പോകാൻ തീരുമാനിച്ചു
പാതി മനസ്സോടെ കൂട്ടുകാരുടെകൂടെ പുറപ്പട്ടു.

വെളുപ്പാൻ കാലം. മഞ്ഞു പടലങ്ങൾ വകഞ്ഞുമാറി പതുക്കെ ഓടിക്കൊണ്ടിരിക്കുന്ന ബസിൽകൂട്ടുകാരുടെ കുശലാന്വേഷണങ്ങൾ,, ഈണത്തിൽ ഒഴുകുന്നസംഗീതംകേട്ട്പുറംകാഴ്ചകൾ ആസ്വദിച്ച് യാത്ര തുടരുന്നതിനിടെ,, അടുത്തടുത്ത കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് ഓരോരുത്തരായി കയറി. എല്ലാവരുംഎത്തിക്കഴിഞ്ഞ് കുറേ ദൂരം ഓടി കഴിഞ്ഞ്,, ഒരു പട്ടണത്തിൽ വണ്ടി നിർത്തി,, എല്ലാവരും ഇറങ്ങി ലഘുവായി ഓരോ ചായ കഴിച്ചു
പിന്നത്തെ,, യാത്ര ആവേശകരം തന്നെ. വണ്ടിക്കുള്ളിൽ പാട്ടിനൊപ്പം താളം പിടിച്ച് നൃത്തം ചവിട്ടുന്ന കൂട്ടുകാരുടെ മനസ്സ്,, പ്രായംനാൽപത്തഞ്ചിൽ നിന്ന് പെട്ടെന്ന് പതിനഞ്ചിലേക്ക് എത്തിയതായി തോന്നി. ഇരിട്ടി, കൊട്ടിയൂർ വഴി പതിയെ കയറ്റം കയറുമ്പോൾ ഇടത് വശം ദൂരെ വലിയ മലനിരകൾ. , പാല് കാച്ചി മല എന്ന് പറയുന്നത് കേട്ടു. ഒരിക്കൽ അവിടം പോകണം എന്ന് ആഗ്രഹമുണ്ട്., മനോഹരമായ കാഴ്ചകൾ മനസ്സിൽ പകർത്തെടുക്കണൊ,, അതൊ,,കു ട്ടുകാരുടെ ആവേശത്തിമർപ്പിൽ പങ്കു ചേരണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥയിലായി.

ചുരം കയറി, തേയില തോട്ടങ്ങളും ചെറുപട്ടണങ്ങളും പിന്നിട്ട്,, ആദ്യ സന്ദർശനകേന്ദ്രമായ മുനീശ്വരൻ കുന്നിന് താഴ്‌വാരമെത്തി.
എല്ലാവരും ഇറങ്ങി. പതിയെ മല കയറി തുടങ്ങി. പയ്യെ നടന്ന് ശീലമില്ലാത്ത താൻ,, ഒന്ന് രണ്ട്കൂട്ടുകാർക്കൊപ്പം മുന്നിൽ നടന്നു. എന്നാൽ കൂടെയുള്ളവർ മടുത്തു,, നടത്തം പതിയെമതിയെന്ന് പറഞ്ഞു.
റോഡരികിൽ അൽപം വിശ്രമിച്ച് എല്ലാവരും എത്താൻ കാത്ത് നിന്നപ്പോൾ, മുന്നേ എത്തിയ കൂട്ടുകാരന്റെനടത്ത മൽസരത്തിനുണ്ടോന്ന ചോദ്യം,,
എന്നാ,, ഒന്ന് നോക്കി കളയാംന്ന് കരുതി അവനോടൊപ്പംഅൽപ ദൂരം ഓടികയറി. മനസ്സിൽ പഴയ ക്ലാസ് മുറികളും സ്കൂൾ മൈതാനവുമാണെങ്കിലും കുഞ്ഞുനാൾ മുതൽ കൂലിപണി ചെയ്ത് ക്ഷീണിച്ച ശരീരം പ്രായം ഓർമിപ്പിക്കുമല്ലൊ. എന്നാലും ഓടികിതച്ച് ഏറ്റവും മുന്നിലായി മലമുകളിലെത്തി.

ആടിയും പാടിയും ഫോട്ടോകൾ പകർത്തിയുംസമയംചെലവഴിച്ചു.
നല്ല വെയിൽ, എന്നാലും നാട്ടിലെ പോലെചൂട് ഇല്ലാത്തത് ആശ്വാസം തന്നെ. നന്നെ വെളുപ്പിന് എത്തിയിരുന്നെങ്കിൽ പുലരിമഞ്ഞിന്റെ തണുപ്പും ഒഴുകി നീങ്ങുന്ന കോടമഞ്ഞിന്റെ ഭംഗിയും ആസ്വദിക്കാമായിരുന്നു.
മലമുകളിൽ അവിടവിടെ ഇരിപ്പിടങ്ങളും കുറ്റിക്കാടുകളും ഊഞ്ഞാലും..
പതിയെ കുന്നിറങ്ങവെ, കൂട്ടുകാരിൽ ചിലർ വഴിവക്കിൽ കണ്ട വീടുകളിൽ നിന്ന് ഭംഗിയുള്ള പൂചെടികളുടെ തൈകളും കമ്പുകളും കരസ്ഥമാക്കി. താനും ബോഗൺ വില്ലയുടെ ഒരു ചെറിയ കമ്പ് പൂവോട്കൂടി തന്നെ കൊണ്ട് വന്നിരുന്നു. ഉണങ്ങി പോകുമോ എന്തൊ, മണ്ണിലൂന്നിയതല്ലാതെ പിന്നെ നോക്കിയിട്ടില്ല.
താഴ്വാരത്തെത്തി. ഒരു കടയുടെ മുന്നിൽ ഒത്തു ചേർന്ന് വണ്ടിയിൽ ഏർപ്പാട് ചെയ്തിരുന്ന പ്രഭാത ഭക്ഷണം പങ്കിട്ടു കഴിച്ചു. പരസ്പരം വിളമ്പി കൊടുത്തും തമാശകൾ പറഞ്ഞുംഅതും ഒരു സന്തോഷം. കടയുടമയും ഭാര്യയും യാതൊരു വിമുഖതയും കാണിച്ചില്ല. നല്ല സ്നേഹ സമ്പന്നർതന്നെ.

പിന്നെ പോയത്,, മാനന്തവാടി പട്ടണത്തിൽ,മൈസൂർ റോഡിൽ വനം വകുപ്പിന്റെ ഓഫീസിനോടനുബന്ധിച്ച് നിർമിച്ചിരിക്കുന്ന നഗര വനംഎന്നറിയപ്പെടുന്ന,, (മനുഷ്യനിർമിത വനം എന്നും അറിയപ്പെടുന്നു ) കേന്ദ്രത്തിലേക്കാണ്. ചെറിയൊരു തുക ഫീസ് അടച്ച് വനത്തിനുള്ളിൽ കടന്നു. കുത്തനെ നിർമ്മിച്ച ഇരുമ്പ് പടവുകൾ, പ്രകൃതിയേയും പരിസ്ഥിതിയേയും കുറിച്ച് വിദ്യാർത്ഥികൾക്ക് മനസിലാക്കാനും മാനസികോല്ലാസത്തിനും ഒരുക്കിയ കേന്ദ്രം.. വിവിധ തരം പൂമ്പാറ്റകളുടെ പടങ്ങളും അവയുടെ പേര്, കണ്ട് വരുന്ന നാട് ഒക്കെ പ്രദർശിപ്പിച്ച ബോർഡ്. ഇടയ്ക്ക് ഓരോ വശങ്ങളിലും ഇരിപ്പിടങ്ങൾ. കാടിനുള്ളിൽ കടുവയുടെയും മറ്റും പ്രതിമകൾ. കുറച്ച് താഴേക്കിറങ്ങി നീണ്ട പാതയിലൂടെ നടക്കുമ്പോൾ ചെറിയൊരു ഏറുമാടം, മുകളിൽ കയറാനുള്ള പടവുകൾ താഴെ അടച്ചിരിക്കുന്നു. പടവുകൾ മുകളിലേക്ക് കയറവെ വലിയ കയർ ഉയരമുള്ള മരത്തിൽകെട്ടി താഴേക്ക് ഊഞ്ഞാൽ കണക്കെ.

കുറേ സമയം പിന്നെ അതിൻ മേലായി. കൂട്ടത്തിലെരണ്ട് വിമുക്തഭടന്മാർ കയർ പിടിച്ച് മുകളിലോട്ട് കയറി. ചിലർ ഊഞ്ഞാല് കണക്കെആടുന്നതും കണ്ടു.
അതിന് തൊട്ടടുത്ത് തന്നെ നല്ലൊരു നീരുറവ. കൂറ്റൻ പാറക്കല്ലുകൾ അടുക്കി വച്ചത് മാതിരി, മുകളിൽ. തൊട്ടു താഴെ ഒരു കുഞ്ഞു കിണർ പോലെ,, പാറമുകളിൽ നിന്ന് കിണറിലേക്ക് ഒഴുകിയിറങ്ങുന്ന തെളിഞ്ഞ വെള്ളം. പാറപ്പുറത്ത് സിമന്റിലോ മറ്റൊ നിർമിച്ച ഒരു പാമ്പിന്റെ രൂപം.

ഓരോ മരത്തിന്റെയും പേരുകൾ എഴുതിയ ബോർഡുകൾ.ഇടക്ക്, വയനാടിന്റെ ചരിത്രം രേഖപ്പെടുത്തിയ കൂറ്റൻ ബോർഡുകൾ.കുറേയൊക്കെ ആരൊക്കെയോ വായിക്കുന്നത് കണ്ടു.. ഓ,, ഇനി ഇതൊക്കെ പഠിച്ചിട്ട് എന്ത് കാര്യം എന്ന് തോന്നി. ഇപ്പോൾ,,ഞങ്ങളുടെ തന്നെ കഴിഞ്ഞ കാലം ഓർത്തെടുക്കാൻ പ്രയാസം. പിന്നെയല്ലെ, ഒരു നാടിന്റെ ചരിത്രം മനസിൽ കയറുക.

അറുനൂറ് മീറ്റർ ദൂരമെന്ന്അവിടെവിടെയോ വായിച്ചതാണൊ ന്നറിയില്ല,, ആരോ പറയുന്നത് കേട്ടു. മുകളിൽ പുറത്തേക്കുള്ള വഴിയാണ് കൗതുകം, പാറകൾ അടുക്കി തീർത്ത ഗുഹാമുഖം പോലുള്ള കവാടം. ഉള്ളിൽ വഴിക്കിരുവശവുമായി ചില്ലു കൂട്ടിൽ വർണ മൽസ്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. പുറത്തിറങ്ങി,, പ്രവേശന കവാടത്തിനപ്പുറം ഒരു ബോർഡ് കണ്ടു. നക്ഷത്ര വനം. ഓരോ മരത്തിന്റെതൈക്കും ഓരോ നക്ഷത്രത്തിന്റെ പേര് എഴുതി വച്ചിരിക്കുന്നു. അവിടുന്ന് പിന്നെ പോയത് പഴശ്ശി മ്യൂസിയത്തിലേക്കാണ്.. അവിടെയും പ്രവേശനം പാസ് മുഖേന തന്നെ. ടിക്കറ്റെടുത്ത്ചെറിയ പടവിറങ്ങിയാൽ ചെങ്കല്ല് വളച്ചുകെട്ടിയ,, സിമന്റ് തേക്കാത്ത ഒരു കുടീരം. പഴശ്ശി രാജാവിന്റെ കുടീരം എന്നറിയപ്പെടുന്നു.. സത്യമായിരിക്കാം.

എന്നാൽ യുദ്ധകാഹളങ്ങൾക്കും എണ്ണമില്ലാതെ മനുഷ്യർ മരണപ്പെടുമ്പോഴും കൃത്യമായി ഒരു സ്ഥലത്ത് അദ്ദേഹത്തെ അടക്കം ചെയ്ത്,, സ്ഥലം കൃത്യമായി രേഖപെടുത്തുകയും ചെയ്തിട്ടുണ്ടാവുമോ., അതിന്റെ രേഖകൾഉണ്ടായിരിക്കാം., താഴോട്ട് നിലവറയിലേക്കെന്നപോലെചെറിയ പടവുകൾ ഇറങ്ങിയെത്തിയാൽ ചില ചുമർ ലിഖിതങ്ങൾ., അവിടെയും വയനാടിന്റെ പൂർവ്വ ചരിത്രം. വായിച്ചെടുത്തിട്ടെന്ത്.. ഒക്കെ ഓർത്തു വയ്ക്കാനൊന്നും പറ്റില്ല..പിന്നെ, കുറച്ച് പൂർവ്വ വസ്തുക്കൾ. ചില്ല് കൂടിനുള്ളിൽ രാജഭരണ കാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ,,,,അമ്പും വില്ലും.,, വാൾ,, തുടങ്ങി, പണ്ട് കാലത്ത് ഉപയോഗിച്ച വിവിധ നാടുകളിലെ നാണയങ്ങൾ.
പിന്നെയാണ് കൗതുകകാഴ്ചകൾ.

കുഞ്ഞ് കുഞ്ഞ് വീടുകൾ. ഓലകെട്ടി പുല്ല് മേഞ്ഞ,,പഴയകാലം നന്നായി ഓർമപ്പെടുത്തുന്ന രീതിയിൽ നിർമ്മിച്ച വീടുകളുംഅന്നും അപൂർവ്വമായി ഇന്നും ഉപയോഗിക്കുന്ന വസ്തുക്കളും അവിടവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.. വട്ടി,മുറം,, ഉരൽ,, ഉറി, തുടങ്ങി,,,,
ഒരു മൂലയിൽ നല്ലൊരു റാന്തൽ വിളക്ക് കണ്ടപ്പോൾ കൂട്ടുകാരിൽ ആരോ,, പെട്രോമാക്സ് ആണെന്ന് പറഞ്ഞു…എന്നാൽ,, നമ്മുടെ കുട്ടിക്കാലംപെട്രോമാക്സ്കാണാത്തവരുണ്ടാകുമോ എന്നൊരുസംശയം തോന്നാതിരുന്നില്ല. പക്ഷെ, എല്ലാവരും നാട്ടിൽ പുറത്ത് ജനിച്ചവരല്ലല്ലൊ.
അടുത്തിടെ പണിക്ക് പോയിടത്ത് യാദൃശ്ചിക മായിഒരു പുതിയ റാന്തൽ വിളക്ക് കണ്ടതോർത്തു. ആ വീട്ടുടമ ഒരദ്ധ്യാപകനാണെന്നും കുട്ടികൾക്ക് പുരാവസ്തുപ്രദർശനത്തിൽ കാണിക്കാനെന്നും പറഞ്ഞു കേട്ടു.
ആ പ്രദർശനശാലയ്ക്ക് പുറത്ത് മറ്റൊരു വലിയ മുറിയുടെ മധ്യത്തിൽ ഒരു സ്റ്റാന്റിൽ വലിയൊരു മൺകുടം.(നന്നങ്ങാടി)

ചുറ്റിനും പലതരം മൺപാത്രങ്ങൾ അവിടവിടെ ക്രമീകരിച്ചിരിക്കുന്നു.
കുറേയേറെ സന്ദർശകരുണ്ട്. ഇടക്ക് അവിടം സന്ദർശിക്കാറുണ്ടെന്നും ഹോസ്പിറ്റൽ സംബന്ധിച്ച് വയനാട് എത്തിയാൽ വൈകുന്നേരങ്ങളിൽ അവിടെ വന്നിരിക്കാറുണ്ടെന്നും കൂട്ടു കാരിൽ ഒരാൾ പറഞ്ഞു
സന്ദർശനം കഴിഞ്ഞ് പുറത്തെത്തി.
ഉച്ച ഭക്ഷണത്തിന് സമയമായി,
നഗര മധ്യത്തിലെ തിരക്കേറിയ വലിയൊരു ഹോട്ടൽ. അത്യാധുനിക രീതിയിലുള്ള ഇരിപ്പിടങ്ങൾ. താഴെ നിലയിൽആളുകൾ നിറഞ്ഞു കണ്ടതിനാൽ എല്ലാവരും മുകൾനിലയിൽ കയറി. പലയിടത്തായി ഭക്ഷണം കഴിക്കാൻ ഇരുന്നെങ്കിലും,, കൂട്ടുകാരിൽ ചിലർ ഇടപെട്ട് ഒരു വലിയ മുറി സജ്ജമാക്കി എല്ലാവരേയും ഒരുമിച്ച് വിളിച്ചു. പലവിധ വിഭവങ്ങൾക്ക് നിർദ്ദേശം കൊടുത്ത് കാത്തിരിക്കുന്ന ഇടവേളയും അതിരസകരമാക്കി ചിലർ. മേശമേൽ താളമടിച്ച് കെസ്സ് പാട്ടും ആർപ്പുവിളിയും,,, ഒക്കെയും ഫോണിൽ പകർത്തുകയും ചെയ്യുന്നു ചിലർ.. സ്കൂൾ വരാന്തയിലിരുന്ന് ഒരുമിച്ച് ഉച്ചക്കഞ്ഞി വാരിക്കഴിച്ച ഓർമയിൽ
ഹോട്ടൽ മുറിയിൽ ഒരുമിച്ചിരുന്ന്,, തമാശകൾ പറഞ്ഞും ഏറെ സമയം
കഴിഞ്ഞു

ഭക്ഷണം കഴിഞ്ഞ് അവിടെ തന്നെയുള്ള ഒരു കടയിൽനനിന്ന് ചില സാധനങ്ങൾ വാങ്ങി.. കാട്ടുള്ളിതൈലം,, തേൻ നെല്ലിക്ക,, തുടങ്ങി നാട്ടിൽ അറിയാത്ത ചില വിഭവങ്ങൾ.
ചിലർക്ക് മടങ്ങാനും തിടുക്കമായി. എന്നാലും കുറേദൂരം ഓടിക്കഴിഞ്ഞ്,, റോഡരികിൽ തേയില,, കാപ്പി ഉൽപന്നങ്ങൾ മാത്രം വിൽക്കപ്പെടുന്ന കടയിലും ഏറെ നേരം ചില വഴിച്ചു. എല്ലാവരും
കുറേയേറെ വാങ്ങി എന്നാണ് തോന്നുന്നത്.. എവിടെയും തിരക്ക് കൂട്ടി വാങ്ങിച്ചെടുക്കാൻ അറിയാത്തതിനാൽ മാറി നിന്ന തനിക്ക് വേണ്ടതൊക്കെ തെരഞ്ഞുപിടിച്ച് കാശ് കൊടുക്കാൻ ഒരു കൂട്ടുകാരി സഹായിച്ചു.
സമയമുണ്ടെങ്കിൽ കാരാ പുഴ അണക്കെട്ട്, കോമാച്ചി പാർക്ക് എന്നിവിടങ്ങളിൽ പോകാമെന്ന് പറഞ്ഞെങ്കിലും നമ്മുടെ ആൺപ്രജകൾക്ക് കൂടെയുള്ള പെൺപടയെ ഇരുട്ടും മുൻപ് നാട്ടിലെത്തിക്കണമെന്നനിർബദ്ധം.

വേഗം ചുരമിറങ്ങി.
വഴിയരികിൽഒരു പഴക്കടയിൽ നിന്ന് കുറേ പേര് തണ്ണിമത്തൻ, പപ്പായ ഒക്കെ വാങ്ങിക്കുന്നത് കണ്ടിരുന്നു. അവരവരുടെ വീട്ടിലേക്കാണെന്നാണ് കരുതിയത്.
പിന്നെയാണ് കാര്യം മനസിലായത്,
ആളൊഴിഞ്ഞഒരിടത്ത് വണ്ടി ഒതുക്കി എല്ലാവരും ഇറങ്ങി.,,പ്രകൃതി രമണീയമായ ഒരിടത്ത്,, യാത്ര തുടക്കത്തിൽ കൂട്ടുകാരിൽ ചിലർ കരുതിയ വിഭവങ്ങളും,, വഴിയരികിൽ നിന്ന് വാങ്ങിച്ച പഴങ്ങളും ഒക്കെ,, ചെറുതായി അരിഞ്ഞ്,നിലത്ത് വലിയ തൂശനിലവിരിച്ച്,, അതിൽ വിളമ്പി.
മുകളിൽ മറ്റ് മസാലക്കൂട്ടുകളും ഉപ്പും ചേർത്ത്,, വളഞ്ഞിരുന്നു കഴിക്കുന്നതും.. ഒക്കെ രസകരം തന്നെ.

തെളിഞ്ഞൊഴുകുന്ന ബാവലി പുഴയും,,പുഴക്കപ്പുറത്തെ കാടും ഒക്കെ,സന്ധ്യ വെളിച്ചത്തിൽ അതി മനോഹരമായി തോന്നി.
മടക്ക യാത്രയിൽ ഓരോരുത്തരായി
ഓരോ പട്ടണത്തിൽ ഇറങ്ങി തുടങ്ങി. അധികം വൈകാതെ തന്നെ നാട്ടിൽ തിരിച്ചെത്തി.
പ്രകൃതി നിർമിതവും മനുഷ്യനിർമിതവുമായ അനേക കാഴ്ചകൾ ലോകമെമ്പാടും നിറഞ്ഞു നിൽക്കുന്നു..എല്ലാം കാണാൻ സാധിക്കില്ലെങ്കിലുംജീവിത തിരക്കിനിടയിൽ സർവ്വം മറന്ന് ഇടക്ക് ഒരു ദിനം,,,പ്രായഭേദമില്ലാത്തവർക്കൊപ്പം. ജാതി മത വേർതിരിവ് കാണിക്കാത്തവർക്കൊപ്പം… കഴിഞ്ഞു പോയ കാലത്തിന്റെ ഓർമകൾ പങ്കിട്ടും, ആടിയും പാടിയും സമയമറിയാതെ,,,
🌹🌹🌹

By ivayana

Leave a Reply

Your email address will not be published. Required fields are marked *