ഐശ്വര്യ ദായികയായി ത്തിളങ്ങുമെൻ
ഐഹികാനന്ദമാം മധുരമലയാളവും
ഐന്ദ്രജാലികമെന്നു തോന്നും വിധം
ഐക്യ സാക്ഷര കൈരളീ താരമായ്.

ഐതിഹാസിക വിജയം വരിച്ചതിൻ
ഐന്ധനോർജ്ജം പകർന്നേകുമീ സുദിനവും
ഐശ്വര്യപൂർവ്വമാഘോഷിപ്പു സാദരം
ഐകമത്യംതന്നെയെന്നും മഹാബലം.

ഐക്യരാഷ്ട സമിതിയിൽപ്പോലുമേ,
ഐശ്വര്യമാർന്ന മലയാളികളംഗമായ്
ഐരാവതംപോലതിശ്രേഷ്ഠ മനസ്സുമായ്
ഐകമത്യത്താലുയർത്തിയൊരു സഫലകം.

ഐരാവതി,തന്നതിശക്ത സ്മരണയാൽ
ഐഡഭാവംമാറ്റിയുന്മേഷ ഹൃദയമായ്
ഐക്യോർമ്മ പോലേകി മഹിതാർദ്ര പുലരികൾ;
ഐശ്വര്യമേകട്ടെയെൻ മാതൃ സുകൃതികൾ.

ഐച്ഛിക വിഷയമാം മലയാള മഹിമയും
ഐന്ദ്രികോത്സാഹമേകുന്നതാം നന്മയും
ഐതീഹ്യമധുരാർദ്ര ചിന്തോദയങ്ങളായ്
ഐമ്പതല്ലഞ്ഞൂറ് കാവ്യങ്ങളാക്കി ഞാൻ.

ഐഷികപർവം സ്മരിച്ചുദയ ചിന്തയാൽ
ഐരാർത്ഥ മലയാള ഭാഷതൻ നന്മയാൽ
ഐവിരൽത്തുമ്പുപോലേറെ വ്യതിരിക്തമാം
ഐകപദ്യങ്ങൾ രചിപ്പിതേൻ സാദരം.

ഐശ്വര്യ ചിന്താർത്ഥ മധുരം പകർന്നിടാം
ഐഹിസ്സുഖദമാം മലയാളമോതിടാം
ഐശ്വര്യ ദായികയാം മാതൃഭാഷതൻ
ഐതീഹ്യമാർദ്ര മറിഞ്ഞുദയമേകിടാം..

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *