നിറങ്ങൾ നൃത്തം ചെയ്യുന്നു
നിറമുള്ള മനസ്സുകളിൽ
വർണ്ണങ്ങൾ വർണ്ണവിസ്മയം
തീർക്കുന്നു നിറംനിറഞ്ഞ
വിസ്മയരാവുപകലുകളിൽ.
പുരാണത്തിലെവിടെയോ
പറഞ്ഞുവച്ചൊരാപുരാവൃത്ത
കഴ്ചകളിലൊരു വന്ദ്യയാദവൻ
രാധതൻ നെറ്റിയിൽ
നിറച്ചാർത്തണിഞ്ഞ കുങ്കുമം.
കുഴലിൽ വലിച്ചെടുത്തു
നിറച്ചൊരാവർണങ്ങൾ
ഊതിയകറ്റിയൊരു നേരം
പിറന്നുവീണു ഹോളി
ഉത്സവം,നിറത്തിൽ വർണ്ണങ്ങൾ
ചാലിച്ചൊരു നിറനിറ മഹോത്സവം!
നിറഞ്ഞമനസ്സിൻനേർക്കാഴ്ചകൾ
കാണാം സാഹോദര്യത്തിൻ
വിസ്മയത്തുടിപ്പുകൾ,ആഹ്ലാദിച്ചു
കൊണ്ടാടപ്പെടും നിറവർണ്ണങ്ങൾ-
തൻ ആരവങ്ങൾ!

By ivayana

Leave a Reply

Your email address will not be published. Required fields are marked *