തിരക്കൊഴിഞ്ഞ നിമിഷങ്ങളിൽ മാത്രം
ഓർമ്മിക്കപ്പെടുന്നതല്ല സ്നേഹം…
ജീവിതത്തിന്റെ തിരക്കുകൾ
മനസിനെ ചുറ്റിപ്പിടിച്ചുനിൽക്കുന്ന വേളയിലും
ഒരു നിമിഷം മറ്റൊരാളുടെ
വേദനയെ ഓർക്കുന്നതാണ് സ്നേഹമെന്ന സത്യം..
പ്രശ്നങ്ങളും പ്രയാസങ്ങളും
നിങ്ങളിലേയ്ക്ക് ഇറക്കി വെക്കുന്നത്
നിങ്ങൾ അവയ്ക്കെല്ലാം
പരിഹാരം കണ്ടെത്തുമെന്ന
അന്ധവിശ്വാസം കൊണ്ടല്ല…..
പങ്കു വെക്കുമ്പോൾ ആഴം കുറയ്ക്കുമെന്ന തോന്നൽ കൊണ്ട് മാത്രം..
.ഒരാൾ നിശബ്ദമായി കേട്ടിരിക്കുമ്പോൾ
വാക്കുകളിലൂടെ ഒഴുകുന്ന വേദന
അത് വരെ ശ്വാസം മുട്ടിച്ചിരുന്ന
ഹൃദയഭാരത്തെ പതുക്കെ ലഘൂകരിക്കും.
കാരണം ജീവിതത്തിലെ
എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ വേണ്ടതില്ല
ചില വേദനകൾക്ക്
പരിഹാരങ്ങളേക്കാൾ ആവശ്യമായത്
മനസ്സറിഞ്ഞ ഒരു സാന്നിധ്യം മാത്രം.
അവിടെയാണ് സ്നേഹം
ഒരു വികാരം മാത്രമല്ലാതെ
മനുഷ്യജീവിതത്തിന്റെ
ഏറ്റവും ലളിതവും
ഏറ്റവും ആഴമുള്ള
തത്ത്വമായി മാറുന്നത്. 🙏

By ivayana

Leave a Reply

Your email address will not be published. Required fields are marked *