രചന : മോഹനൻ താഴത്തേതിൻ ✍️
ഞാൻ ഞാനായാൽ മതിയോ
ഞാൻ ഞങ്ങളിൽ വേണ്ടേ
ഞങ്ങളിൽ ഞാനില്ലെങ്കിൽ
ഞായങ്ങൾ മതിയോ?
ഞാനൊറ്റയ്ക്കു മതിയോ
ഒരു കൂട്ടമാകേണ്ടേ
കൂട്ടായ്മയാകാതെ
കുറ്റങ്ങൾ മതിയോ?
ഒറ്റയ്ക്കു ചിരിച്ചാൽ
ചിരിയാകുമെന്നോ
ആ ചിരി കണ്ടാൽ
ഭ്രാന്തെന്ന് പറയുമോ?
ഞാനെന്നു മാത്രം
ഭാവിച്ചിരുന്നാൽ
ഞാനൊറ്റപ്പെടുമെന്നും
ഞാനറിയുന്നുണ്ടോ?
ഞാൻ നമ്മളിൽ വേണം
കൂട്ടായ്മയാകേണം
ചിരി പങ്കിടേണം
ഞാൻ നമ്മളാവേണം ..
ഞാൻ കൈ കോർക്കൂന്നു
ഞാനുമൊരു കണ്ണിയായി
കണ്ണികൾ ചേരുമ്പോൾ
ഉറപ്പാണ് ഉറപ്പ്!

