പഴമയുടെ പുതുമതേടുന്നവർ
പകലന്തിയോളം പണിയെടുത്തവർ
പകലോനുദിക്കുന്നനേരത്തും
പകലോനകലുന്നനേരത്തും.
പറയളന്നു പശ്ശികനത്തു പോയോർ
പാടവരമ്പിലെ പാട്ടിന്റെ വരികളിൽ
പയ്യാരം പറഞ്ഞു നെല്ല്പാറ്റിയെല്ലൊ_
ടിഞ്ഞവർ പാട്ടം തൂക്കികെട്ടിയ,
യളവ് തമ്പ്രാക്കന്മാർ തിരുത്തിയെഴുതിയ കഥ.
പാൽ,ക്കഞ്ഞി മുത്തി കുടിക്കാൻ
പത്തായങ്ങളിൽ നെല്ല് നിറക്കാൻ
പറ്റാധായമളന്നു കൂട്ടി വെച്ചവർ
പാവമാ പണിയാളെ രാത്രിയിൽ
ആരുമറിയാതെ മണ്ണിനു തിന്നാൻ
ചവിട്ടിതാഴ്ത്തി കുരുതി കൊടുത്തോർ.
പഴമയുടെ ഭാണ്ഡകെട്ടഴിച്ചു വെച്ചാൽ
പത്തായത്തിലെ നെല്ലിനുമുണ്ടൊരു കഥ,
പട്ടുചാർത്തി കട്ടകുത്തിയ
മടക്കടിയിൽ പൊട്ടിവിടർന്നു നിൽക്കും
പഴമയുടെ കർഷക വീര ചരിത്രം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *