രചന : ശ്രീക്കുട്ടൻ ✍️
ഞാൻ എന്റെ ജീവിത കഥ ചൊല്ലിടാം
ഒറ്റപെടുത്തലുകൾ ഓർമയായ് മാറ്റിയ
ഓർമ്മകൾ ചേർത്തൊരു മാല കോർക്കാം.
മുന്നോട്ടു പോകുന്ന വഴിയിൽ എല്ലാം
പ്രശ്നങ്ങൾ പൂത്തു തളിർത്തു നിന്നു.
പോകുന്ന വഴിയിലെ പൂക്കളെല്ലാം
തട്ടി തലോടി നടന്നു നീങ്ങി.
അറിയാതെ വന്നു പുണർന്നോരാ
പ്രശ്നങ്ങൾ അതുപോലെ തന്നെ
ഞാൻ യാത്ര നൽകി.
കഷ്ടകാലത്തിന്റെ ഘോഷയാത്ര
കാണാനായ് ചെന്നതെ ഓര്മയുള്ളു.
ഒന്ന് തിരിഞ്ഞങ്ങ് നോക്കിയപ്പോ
അതിലും വലിയൊരു യാത്ര പിന്നിൽ.
യാത്ര നയിച്ചു നടന്നു മുന്നിൽ
ഓരോന്ന് ഓരോ വഴിക്കു വിട്ട്
സ്വസ്ഥമായ് ഏകനായ് ഞാൻ ഇരുന്നു.
അറിയാത്ത ഒരാളെന്റെ അരികിൽ വന്നു
കൂടെ വരുന്നുണ്ടോ എന്ന് ചൊല്ലി.
സമയമായിട്ടില്ല പൊന്നു കാല…
അന്നു തുടങ്ങിയ ജീവിതത്തിൽ..
ഇപ്പോൾ ജീവിക്കാൻ തുടങ്ങിയുള്ളു
പോയിട്ടു പിന്നെ വരൂ സുഹൃത്തേ
Better luck next time എന്ന് ചൊല്ലി
കാലനെ ഞാൻ അങ്ങ് യാത്രയാക്കി.
ഇനിയവൻ എത്തുമ്പോ കൂടെ പോണം
അതിനു മുന്നേ അങ്ങ് ജീവിക്കണം.
