രചന : കള്ളിക്കാടുമോഹൻജി ✍️
മറക്കാത്തൊരോർമ്മയിൽ മകനേ , നിനക്കെന്റെ
കണ്ണീരണിഞ്ഞൊരു ചുടുചുംബനം
കാലം മറക്കുന്ന കോലങ്ങളൂഴിയിൽ
കാലനായ് വന്നൂ പുനർജനിപ്പൂ
മാതാക്കളില്ലാ പിതാക്കളില്ലീയവർ –
ക്കാരുമേ ഭൂവിതിൽ ബന്ധമില്ല
ഭോഗിച്ചിടുന്നിവർ ഭോജനം മാംസവും
പോരാ സുഖത്തിനെന്നാർത്ഥി പൂണ്ടോർ
പ്രായവും പക്വത വേണ്ടിവർക്കൊന്നിനും
കാലമിന്നല്ലോ കലിയുഗത്തിൽ
ന്യായങ്ങളില്ല നയങ്ങളി ല്ലൂഴിയിൽ
ന്യായം വിധിക്കേണ്ട പീ ഠമതിൽ
നന്മയാലുളെളാരു മർതൃന്റെ ജീവിതം
ഇന്നീ ഭരണത്തില സാദ്ധ്യമത്രേ
കേഴുന്നു മാതാപിതാക്കളും സോദരർ
ബന്ധുമിത്രാദികളൊക്കെ പാരിൽ
ബന്ധമറ്റീടുന്ന നേരത്ത തിന്നിവർ
നെഞ്ചത്തു താഡിച്ചു കേണിടുന്നോർ
കാലം കടക്കവേ കോലങ്ങൾ കെട്ടിയ –
ങ്ങാടിയും പാടിത്തിമിർത്തിടുന്നോർ
അയ്യോ മടുത്തു മടുപ്പായ് വെറുപ്പാ –
യി തൂഴിയിൽ മർത്യരല്ലീയിവർദുഷ്ടജന്തു
നാരികൾ പൂജിതരായിരുന്നുള്ളൊരു
കാലം കടന്നി തോ തമ്പുരാനേ…
മുത്തുമണി പോലെ മുത്തങ്ങളേകിയോർ
കാമാന്ധരായങ്ങു മാറിടുന്നൂ – എങ്ങും
കാമത്തിനാൽ ചതിചെയ്തിടുന്നൂ
യൗവ്വനത്തോടടുത്തീടുന്ന നേരത്തു
കത്തിക്കരിഞ്ഞങ്ങടങ്ങിടുന്നു
വേണ്ടിനിയീ ഭൂവിലീയുള്ള വേഷങ്ങൾ .
വേണ്ടാത്ത നീതിയും ഭീതി തന്നെ
പുത്തൻ തലമുറക്കായുള്ള വാക്കുകൾ
പ്രാർത്ഥന പോലങ്ങി തോതിടട്ടെ
പുണ്യമായുള്ള യീ ജന്മത്തെയോർത്തിനി
പുണ്യമാം നൽവഴി കാട്ടിടാനായ് –
ജന്മങ്ങളേകിയ താരെന്നറിഞ്ഞ -ങ്ങവൻ –
തൻ ശരണത്തെ ആശ്രയിക്ക

