രചന : രജിത. എൻ.കെ ✍️
വീണ്ടും വന്നു ചേർന്നുവെന്നോ നീ.
നിഷ്ക്കളങ്ക ഹൃദയവുമായി
ഏറെ നാളായീ കാത്തിരിപ്പൂ
ഞാൻ വെറുതെ ഒന്നു കാണുവാൻ
നിൻ സുഗന്ധത്തെ ഹൃദയത്തിൽ
അണിയുവാൻ
അസൂയ തോന്നീടുന്നു
നിൻ വെൺമ കാണുകിൽ
ആരു നൽകിയീ
ചാരുത പ്രിയമേ
മൃദുദലങ്ങളും പൂന്തേനും
നൽകിടുമോ മുറിവിൽ
മരുന്നായിടുമോ..
മാർഗ്ഗമേതുമില്ലാതെ
കൊടുംവെയിലിൽ
രണ്ടുപേരും കണ്ണിൽ കണ്ണിൽ അലിഞ്ഞുചേർന്നു
മഴ കൂടെ കൂടിയെങ്കിലെന്ന്
വെറുതെ ആ നിമിഷങ്ങളിൽ ഓർത്തിരുന്നു..
തൊട്ടടുത്ത് ഗംഭീരമായി വിരുന്ന വരുന്ന മഞ്ഞഡാലിയ കണ്ട്
മന്ദാരം കുഞ്ഞു അസൂയ പൂണ്ടു..
നിന്റെ സ്നേഹം
അതിനോട് തോന്നുകയില്ലേയെന്ന് പരിഭവം ചൊല്ലി..
ചെറിയ ഒരു ബഹുമാനം തോന്നുമെങ്കിലും
തീവ്രമായ പ്രണയം
എന്നും നിന്നോട് മാത്രമെന്നവൾ
ഒടുവിലായി ഉറപ്പു നൽകികൊണ്ട്
ഒരു പുതു കവിത
ചൊല്ലി കൊടുത്തു..
എങ്കിലും വിട പറയുവാൻ
മാത്രമീ കണ്ടുമുട്ടൽ
അരുത് അകന്നുമാറി നടക്കാം
നോവുകൾ ബാക്കിയാകുന്നൊരീ
സംഗമം
എന്റെയീ നോട്ടം നിന്റെ
ഇതളിൻ നിറം കെടുത്തുമെങ്കിലോ..
മറന്നീടാതെ എന്നെ നീ
വരും ജൻമത്തിലും
കാത്തിരിക്കാം നിനക്കായി
🍭

