രചന : സുധീർതൊട്ടിയൻ മുല്ല ✍️
ഹൃദയവിശാലതയിൽ സ്നേഹം
പൂത്തുലയട്ടെ …
വർണ്ണനകൾ പാടിപ്പുകഴ്ത്തിയ
വരികളിലൊക്കെയും എത്രമനോഹരമായിരുന്നു
ഹൃദയം .. ഇഷ്ടം സ്നേഹം പ്രണയം എല്ലാം
കോർത്തെടുക്കാൻ ഹൃദയത്തെ തൊട്ടുണർത്തി …
മനുഷ്യ ജീവന്റെ ഒരോ തുടിപ്പും ഹൃദയമാണ്
അവ നിശ്ചലമായാൽ അവിടെ അസ്തമനം
കുറിക്കുന്നു ….
എനിക്കുമുണ്ട് ഹൃദയം ..
ചിലർ കണ്ടു ചിലർ കണ്ടില്ല
മറ്റുചിലർ കണ്ടിട്ടും കാണാതെ പോയി ..
ഇഷ്ടങ്ങളെയും , നഷ്ടങ്ങളെയും മോഹങ്ങളെയും
ഒളിപ്പിച്ചു വച്ചൊരു ഹൃദയം
നെഞ്ചിൽ കരിങ്കല്ല് കയറ്റിവെച്ചവൻ
എന്ന മൊഴികളിൽ വിങ്ങിയഹൃദയം
അന്നാരും കണ്ടില്ല
പുഞ്ചിരിക്കാൻ അറിയാതിരുന്ന കാലത്തിലും
ഹൃദയമില്ലാത്തവൻ എന്ന് കേട്ടു മടുത്തിരുന്നു .
ഹൃദയത്തിന്റെ വിശാലത വിളിച്ചോതാൻ
അറിയാതെ പോയത് എന്റെ തെറ്റ് …
തിരിച്ചറിയാതെ പോയത് ആരുടെ
തെറ്റാണ് ?
പകുത്തുനൽകിയപ്പോൾ അളവ് നോക്കി
പരിഭവം പറഞ്ഞത് കേട്ടിരുന്നു
അളവിലധികം തുളുമ്പിയപ്പോൾ
പരിഹാസചിരി കണ്ടിരുന്നു …
തുറന്നുവെച്ചു കൂടുകൂട്ടാൻ
കാത്തിരുന്ന ഹൃദയം തുടിച്ചു നിന്നപ്പോൾ
തുറിച്ചു നോക്കാൻ
മാലോകർ മടിച്ചു നിന്നില്ല .
ഇരുട്ടു മുറിയിലും വെളുത്ത പകലിലും
ഒരുപോലെ തുടിച്ചു നിൽക്കുന്നത്
കൊണ്ടാകാം ഇന്നുമവിടെ മായാതെ ചില
ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്നത് …
കൊട്ടിപാടി നടന്നുപാടാൻ മടിച്ചുനിന്നത്
കൊണ്ടാകാം തുടിച്ചഹൃദയം പലരും
തുടച്ചു മാറ്റിയത് ….

