രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️
പുല്ലും വൈക്കോലും, തിന്നിട്ടല്ലെന്റെ
പല്ല് കൊഴിഞ്ഞത് മാളോരേ…….
അന്തിക്ക് കള്ള്, കുടിച്ചു വീണിട്ടല്ല
പല്ല് കൊഴിഞ്ഞത് മാളോരേ……
(പുല്ലും വൈക്കോലും…..)
നിന്നേടത്തൊന്നും, തലചുറ്റി വീണല്ല,
പല്ലു കൊഴിഞ്ഞത് മാളോരേ…..
നാട്ടിലുള്ളോരുടെ, മെക്കിട്ടു കേറീട്ട-
ല്ലെൻ പല്ലുകൊഴിഞ്ഞത്, മാളോരേ…..
തിന്നിട്ടും തേച്ചിട്ടും, പ്രായം കൂടീട്ടും
പല്ലൊക്കെപ്പോയെന്റെ മാളോരേ…..
(പുല്ലും വൈക്കോലും…..)
വെയിൽ കൊണ്ടിട്ടല്ല,എണ്ണമാറീട്ടല്ല
മുടിയൊക്കെ പോയതെൻ മാളോരേ
ചെമ്പിച്ചും നരകേറീം, പ്രായം തിന്നിട്ടും
തലയിൽ കഷണ്ടിയായ് മാളോരേ…..
(പുല്ലും വൈക്കോലും…..)
ഒട്ടൊക്കെ, തൊലിയൊന്നു
വെളുത്തും മിനുത്തും,
ഇത്തിരിക്കാലം ഗമിച്ചുനിന്നേ…..
ഇന്നലെയും ഇന്നും,
പോയിട്ടൊരു മറ്റന്നാൾ
ചുക്കിച്ചുളിവായേ, തോലിനാകേ……
തൊലിയോടും ദയയില്ലാ
തലയോടും ദയയില്ല,
ദയയില്ലാതുള്ള, വയസ്സുകാലം….
(പുല്ലും വൈക്കോലും……)
