ഇലകളില്ലാത്ത ഒരു മരം
ഉണങ്ങിയ ചില്ലകൾ
കൂടില്ലാതെ ഒരു കിളി
ആ കിളിയുടെ
ചുണ്ടും ചിറകും കണ്ണും
ആകെ കറുത്തത്
അയാൾ
ആ കിളിയുടെ ചിറകിൽ
മഴവില്ല് വരച്ചു
ചുണ്ടിൽ
ചുവന്ന ചായം പൂശി.
കണ്ണെഴുതി.
മഴയിൽ കുളിപ്പിച്ചു.
വെയിലാൽ തോർത്തി.
അവളുടെ
അമാവാസികളെ പൗർണ്ണമിയാക്കി.
മരുഭൂമികളിൽ മരുപ്പച്ചകൾ നട്ടു.
മുൾക്കാടുകളെ മുന്തിരിത്തോപ്പുകളാക്കി.
ഇപ്പോൾ ആ മരത്തിൽ
നിറയെ ഇലകൾ
ചില്ലകളിൽ പച്ചപ്പ്
കിളിക്ക് ഇപ്പോൾ തൂവെള്ളനിറം
അവൾക്ക് ചേക്കലായി.
അവൾ ജീവിതം സ്വപ്‍നം കണ്ടു.
ഒരുനാൾ കിളി കൂടൊരുക്കാൻ
നാര് തേടി പോയപ്പോൾ
അമാവാസികളും
മരുഭൂമികളും
മുൾക്കാടുകളും
അവൾക്ക് തന്നെ സമ്മാനിച്ച്
അവളുടെ
പൗർണ്ണമികളും
മരുപ്പച്ചകളും
മുന്തിരിത്തോപ്പുകളും കവർന്ന്
അയാൾ
അടുത്തമരം തേടി യാത്രയായി

By ivayana

Leave a Reply

Your email address will not be published. Required fields are marked *