രചന : ജി ആർ കവിയൂർ ✍️
തണുപ്പിന്റെ പുതപ്പിനുള്ളിൽ
തളർന്നുറങ്ങുന്നവർ അറിഞ്ഞില്ല,
സർവ്വം സഹയ ഒന്നു വിറച്ചു,
മുന്നറിയിപ്പായി ഭൂതകാലങ്ങളിൽ നിന്നു വിളിച്ചു.
സർവ്വം സഹയയെ ഉഴുതി വിചിത്രമാക്കി
മണി മന്ദിരങ്ങൾ ആകാശത്തെ തൊട്ടു പോങ്ങുമ്പോൾ
താഴെ മേദിനി മെല്ലെ പിറു പിറുത്തു
“സഹനത്തിന്റെ അതിരുണ്ട്”
കവിയുടെ കണ്ണുകൾ തുറന്നു നോക്കുന്നു സർവ്വം സഹയയെ,
അവൻ കാണുന്നു മറഞ്ഞുപോകുന്ന സന്ദേശങ്ങളെ.
വാക്കുകൾ കുറിച്ചു, ചലനം സൃഷ്ടിച്ചു,
നാളെ മനുഷ്യർ കേൾക്കേണ്ട മുന്നറിയിപ്പ്.
സഹനത്തെയും കരുതലെയും അവൻ പാഠമാക്കി,
പ്രകൃതിയുടെ ഗൗരവം മനസ്സിലാക്കാൻ വഴിയൊരുക്കുന്നു.

