കാറ്റിൻ്റെ ഗതിയിൽ വിളക്കിൻ്റെ വെട്ടം
അണയാൻ വിടാതെ എന്നെയും കാത്ത്,
കാഴ്ചകൾ മങ്ങിയ കണ്ണുകളുമായി
ഉമ്മറത്തിണ്ണയിൽ വഴി നോക്കി
നിന്ന എൻ അമ്മ
വിറയാർന്ന കൈകളാൽ ഊട്ടി എന്നെ
അമ്മതൻ മടിത്തട്ടിൽ എൻ തല ചായ്ച്
താരാട്ടിൻ തലോടലിൽ ഉറക്കിയ അമ്മ
ഉണരുന്ന നേരങ്ങളിൽ
ഉരുകാത്ത മെഴുക് തിരിപോൽ
എന്നെ നോക്കി നിൽക്കും അമ്മ
വേവുന്ന ചൂടിലും ഉരുകുന്ന മഞ്ഞിലും
പരിഭവം പറയാതെ കരുണാമതി അമ്മ,
അമ്മേ, നിനക്കുള്ളതാണെൻ ജന്മവും
നിനക്കുള്ളതാണെൻ കർമ്മവും
ഇനിയും ജന്മങ്ങൾ ആയിരം ഉണ്ടെങ്കിൽ
നിൻ ഉദരത്തിൽ പിറക്കാനാണ് എനിക്കിഷ്ടം

യൂനസ് മണത്തല

By ivayana

Leave a Reply

Your email address will not be published. Required fields are marked *