പറയാതെ പോയൊരു വാക്കിന്റെ നോവ്,
അറിയാതെ വീണൊരു കണ്ണുനീർ തുള്ളി,
മനസ്സിൽ തങ്ങിനൊരു മൗനത്തിൻ ഭാരം,
ആ വാക്കിന്റെ ലളിതമാം സ്പർശമെന്നിൽ.
തകർന്നുവീണൊരു ബന്ധത്തിൻ ചില്ലകൾ,
കോർത്തിണക്കുന്നു ആ ചെറിയൊരു വാക്ക്,
അഹങ്കാരത്തിന്റെ മതിലുകൾ തകർത്ത്,
സ്നേഹത്തിൻ പുഴയായി ഒഴുകുന്നു വീണ്ടും.
പഴയൊരു തെറ്റിന്റെ കരിനിഴൽ മാറ്റി,
പുതുമയായ് ഉണരുന്നു സ്നേഹത്തിൻ ചിരി,
ആ മാന്ത്രിക ശക്തിയാൽ പുഞ്ചിരിതൂകി,
നഷ്ടമായ് പോയൊരു സൗഹൃദം വീണ്ടെടുക്കാം.
ഹൃദയം തുറന്നൊരു മാപ്പപേക്ഷയെന്നത്,
ഈശ്വരൻ തന്നൊരു വരദാനമല്ലോ,
തെറ്റുകൾ ഏറ്റുപറഞ്ഞു തിരുത്തി,
നന്മയിൽ വീണ്ടും ഒന്നായി ചേരാം.
ഇംഗ്ലീഷിൽ ‘സോറി’യെന്ന വാക്കു ചൊല്ലി,
എല്ലാവരും രക്ഷപ്പെടാൻ നോക്കുന്നൂ,
ആ വാക്കിന്റെ ആഴമറിയാതെ വെറുതെ,
ഒരു നിമിഷത്തെ ഒഴിഞ്ഞുമാറൽ മാത്രം.
പക്ഷേ, യഥാർത്ഥ തിരുത്തൽ ഹൃദയത്തിൽ നിന്ന്,
മനസ്സറിഞ്ഞൊരു സത്യസന്ധമായ തിരിച്ചറിവാകണം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *