പകലും രാവും തമ്മിൽ
പ്രണയിയ്ക്കുകയല്ലൊ
കല്പിതനിയോഗത്തിൻ
പ്രയാണപഥങ്ങളിൽ
ഇരുനേരവും തമ്മി-
ലരികിലണയുമ്പോൾ
അഞ്ജിതകാന്തി ചിന്നി
കുങ്കുമം പടരുന്നു
നിറഞ്ഞയനുരാഗ
കുങ്കുമമുകിലുകൾ
നിറഞ്ഞമധുവർഷം
പെയ്യുകയാണനേരം
പുണർന്നു പിരിയുന്നു
മുകർന്നു പിരിയുന്നു
നുകർന്നു പിരിയുന്നു
ഇരുനേരവുമവർ
ഇരുളും വെളിച്ചവും
ഇഴചേർന്നൊഴുകുന്ന
നറുപൂനിലാവു പോൽ
വിരിഞ്ഞാ മുഹൂർത്തങ്ങൾ
പ്രണയം പൂത്തുലയും
ഇരവുപകൽകളാം
ഇരുചിറകുകളിൽ
പാറുകയാണു കാലം.

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *