രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍️
ത്വരയോടെ തൊഴിലും തേടി തേടി
തഞ്ചം നോക്കി തെരുവിൽ നടന്നു
തണ്ടു കാട്ടിയ മുതലാളികളാലെ
തിരുവാമൊഴിക്കെതിരില്ലാതായി.
തലച്ചുവടേന്തും കഴുതകളേപ്പോൽ
തീവ്രദയേറിയ അദ്ധ്വാനത്താലെ
തട്ടിക്കളിച്ചൊരു കാൽപ്പന്തായി
ത്രിശങ്കുവിലായയടിയാളുകളായി.
തൊഴിലാളികളുടെ ത്യാഗത്താലെ
തലവന്മാരെല്ലാം കേമന്മാരായുന്തി
തിന്നുകൊഴുത്തവരേന്മാന്മാരായി
തൊഴിലാളികളേയോയടിമലരാക്കി.
തുടരെ തുടരെ പാടത്തായായിരം
താൽപ്പര്യത്തോടെയുഴുതുമറിച്ച്
ത്രാണനമേറിയകർഷകപ്പുകിലിൽ
തുച്ഛവേദനമിന്നുമിരന്നുവാങ്ങുന്നു.
തെരുവീഥിയിലെല്ലാമൈത്തവിചാരം
തൊലിനിറത്താലുള്ള വേർതിരിവും
തുലഞ്ഞവരെല്ലാം കളങ്കക്കാരായി
തലതിരിഞ്ഞകാലക്കെടുതികളായി.
തിരുമുമ്പിൽ നിന്നവരോച്ഛാനിക്കെ
തമ്പ്രാനെന്നും തങ്കം പോലെന്നാൽ
തൊട്ടത്തിനെല്ലാം അടിയുമിടിയും
തൊട്ടുകുടാത്തവർ താഴ്ചകളായി.
തമസ്സിലാണ്ടവർചണ്ഡാളരാകയാൽ
തൽപ്പരകക്ഷികൾ പഠിക്കേണ്ടന്നും
തീണ്ടലുള്ളവർരശുദ്ധരാകയാൽ
തീറെഴുതുന്നതോപാതാളത്തോളം.
തോൽവിയേറെ ഏറ്റവരെല്ലാമെല്ലാം
തീഭയമോടെ ഉള്ളുരുകീടുമ്പോൾ
തിരുവുള്ളക്കേടുകളപമാനമായി
തുരുതുരെയങ്ങനെമുള്ളുകുത്തി.
തണ്ടുകാട്ടുംതലമുറയുയരെയുയരെ
തലപ്പത്തുള്ളോരനുശാസനമാകവേ
തൊള്ളതുറന്നമേലാളന്മാരാക്ഷേപിച്ചു
തോറ്റവരെല്ലാമടിമപ്പണിക്കാരാകുന്നു.
തോലുരിഞ്ഞതെല്ലാമസഹ്യമാകവേ
തീയാളുന്നുള്ളിൽ അമർഷബോധം
തെരുവിലിറങ്ങിവില്ലുവണ്ടിയുമായി
തെമ്മാടിത്തരത്തിനെതിരുകളായി.
തൊട്ടതിനെല്ലാം കുറ്റം കണ്ടവരയ്യോ
തുല്യതയില്ലാതാക്കിയതൊക്കെയും
തുള്ളിത്തുള്ളികണക്കെയൂറിയൂറി
തുരുതുരെയങ്ങനെയുടുക്കുകൊട്ടി.
തലയില്ലാതാക്കിയ അമർഷവുമേറി
തീയായാളി പടയണി തുളളി തുള്ളി
തൊണ്ട വറ്റിയ ഏതിരുകളൊത്തു
തിരിച്ചു തല്ലാൻ ശപഥം എടുത്തു.
തട്ടിക്കറിയപ്രതിധ്വനിയെല്ലാമഖിലം
തലങ്ങും വിലങ്ങും ചെണ്ടയടിച്ചു
തലയാളുകളെല്ലാംപേടിക്കുമ്പോൾ
തകിലടിച്ചവരങ്ങനെയാനന്ദിക്കാൻ.
തീരാത്തൊരു പക കത്തിയെരിയെ
തീക്കളിയായതു തിത്താന്തത്താലെ
തീവ്രതയേറിയ പടയോട്ടത്താലവർ
തെരുവിലായിതീയിടാനായന്ത്യത്തിൽ.
തിരുമുറ്റത്തേ കുഴിക്കഞ്ഞിക്കാഷ്ഠ
തിരുവാമൊഴികളിൽ മണ്ണിടാനായി
തിരുമനസ്സിനേയെതിർത്തെതിർത്ത്
തുടർമാലാകളായി വിപ്ളവഗാഥകൾ .
തൊഴിലാളികളേ കൊടിയേന്തിച്ചവർ
തലയാളുകളാമധികാരികളിന്നായി
തിളക്കമുള്ള ധനവാന്മാരായുലകിൽ
തെണ്ടിക്കുന്നല്ലോയണികളെയാകെ.
താമസമെല്ലാമൊഴിയുവാനായതം
താരകളൊത്തു നിരനിരയണിയായി
തിലകമായിട്ടുദിച്ചൊരു ഗതിയാൽ
തുടിച്ചുപൊങ്ങിയസുരനദിയൊഴുകി.
തുടക്കത്തിലേ നന്മകളെല്ലാമിനിയും
തിരിച്ചണയാനായി കനിയണമീശാ
തരത്തിനൊത്തവരൊന്നിച്ചൊന്നായി
തനയമെല്ലാമൊന്നായൊരുയുലകം.

