കടൽ,
ഒരു വില്പനചരക്കാണ്
കര,
മതിപ്പ് വിലയുടെ ഉന്നതിയിലാണ്
മീൻ,
പിടഞ്ഞു തീരുന്ന ജീവന്റെ വില
വല,
കീറിവലിയുന്ന കെട്ടുകളുടെ ജീവിതവില
ശംഖു,
ഉൾത്തുടിപ്പിന്റെ നിലയ്ക്കാത്ത നാഥവില
നീല നിറം.,
മാറ് ചുരത്തുന്ന പ്രാണനാപാലിന്റെ വില
യാനങ്ങൾ.,
ചീറിപ്പായുന്ന അതിജീവനത്തിന്റെ വില.
യന്ത്രങ്ങൾ…
യാന്ത്രീകമായ ദൂരങ്ങളുടെ വില
മണൽ.,
മനസ്സ് നോവുന്ന നടന്നു കിതയ്ക്കുന്ന ബന്ധങ്ങളുടെ വില
കടൽ കാക്കകൾ…
കരഞ്ഞു തീർക്കുന്ന വിശപ്പിന്റെ വില.
കടൽ പായലുകൾ…
പതഞ്ഞു പൊങ്ങുന്ന ഹരിതത്തിന്റെ വില.
തിര.,
ചുംബിച്ചുണരുന്ന ചൂരിന്റെ
ചോരത്തുടിപ്പിന്റെ വില.
തീരം…
തിരഞ്ഞു നടക്കുന്ന
തീർത്താൽ തീരാത്ത കടമയുടെ വില.
ചിപ്പികൾ.,
ചികഞ്ഞെടുത്ത
പ്രതീക്ഷയുടെ സ്വർണ്ണ നിറമുള്ള വില.
മുത്തുകൾ..
മുങ്ങി നിവർന്ന മൂവന്തിയുടെ ഉദയത്തിലേയ്ക്കുള്ള വലിയ വില.
മുക്കുവൻ..
മൂവുലകും മാറ്റുരയ്ക്കും കടൽ ജയിച്ച കാലങ്ങളുടെ വില..

By ivayana