​മനസ്സിന്റെ കോണിലെ മാവിൻ കൊമ്പിൽ,
കവിതയാം ഊഞ്ഞാൽ കെട്ടി ഞാൻ.
ഓർമ്മകൾ തള്ളുന്ന വേഗത്തിലന്ന്,
ആകാശപ്പൊക്കത്തിൽ ആടി ഞാൻ.
​ഒരിക്കൽ വിരഹത്തിൻ കാറ്റുവന്നു,
ഇടയ്ക്ക് പ്രണയത്തിൻ കുളിരു വന്നു.
താഴെ വീഴുമെന്നോർത്ത നേരത്തെല്ലാം,
വാക്കുകൾ എന്നെ താങ്ങി നിന്നു.
​ചിന്തകൾ പൂക്കുന്ന പൂമരച്ചോട്ടിൽ,
ഈ കവിതാ ഊഞ്ഞാലിലാടുമ്പോൾ-
ഇന്നലെയേറ്റ മുറിവുകളെല്ലാം,
മഞ്ഞിൻ തുള്ളിപോൽ മാഞ്ഞു പോയി.
​ആടാം നമുക്കിനി ഈ വരികളിൽ,
ആയിരം കിനാവുകൾ പങ്കുവെക്കാം..

By ivayana

Leave a Reply

Your email address will not be published. Required fields are marked *