രചന : ജിബിൽ പെരേര✍
കൊല്ലുക പ്രണയത്തെ;
സീമന്തരേഖയിൽ
സിന്ദൂരം ചാർത്തീട്ട്…
കൊല്ലുക സത്യത്തെ;
സ്വാർത്ഥനുണയുടെ
വെടിയുതിരുമൊച്ചയാൽ
കൊല്ലുക ദൈവത്തെ;
ഭ്രാന്തമാം ഭക്തിയിൽ
വെട്ടിയും നുറുക്കിയും
കൊല്ലുക മിത്രത്തെ;
കൈവിട്ട വാക്കിൻ
ദർഭമുന മൂർച്ചയാൽ
കൊല്ലുക പാതിയെ;
അബലയാം വാക്കെന്ന
കല്ലിന്റെ ഏറിനാൽ
കൊല്ലുക കവിയെ;
തഴുകിത്തലോടി
പൊന്നാടയണിയിച്ച്
കൊല്ലുക ധർമ്മത്തെ;
മുഖസ്തുതിപ്പായയിൽ
കുളിപ്പിച്ച് കിടത്തീ
കൊല്ലുക ഒരുമയെ;
കറുപ്പും വെളുപ്പും
തരംതിരി നോട്ടമാൽ
കൊല്ലുക നിന്നെ നീ;
ഒന്നിനും കൊള്ളില്ലെ-
ന്നാത്മഗതങ്ങളാൽ
