രചന : വി സി അഷ്റഫ് ✍️
ഉറങ്ങുവാൻ എനിക്ക് നീ വേണം
ഉണരുവാനും എനിക്ക് നീ വേണം.
ഇവയ്ക്ക് രണ്ടിനുമിടയിൽ
സ്വപ്നം കാണുവാനും നീ വേണം.
എൻ്റെ ആകാശവും നീയാണ്
ഭൂമിയും നീ മാത്രമാണ്.
കടലും കടലോരങ്ങളും
നീയില്ലെങ്കിൽ എനിക്കെന്തിനാണ് ?
എൻ്റെ പൂക്കളും പൂവാടിയും
നീയല്ലാതെ മറ്റെന്താണ് ?
രാവുകളിൽ പൂനിലാവായും
പകലിൽ വെളിച്ചമായും നീയുണ്ട്.
ഞാൻ നടന്നടുക്കുന്നത്
നിന്നിലേക്കാണ്.
നടന്നു മറയുന്നതും
നിന്നിൽ നിന്ന് തന്നെയാണ്.
ഒരു ദിവസത്തെ ആയുസ്സിൽ
ഒരു ജന്മം സഫലമാക്കാൻ
ഞെട്ടറ്റു വീണ ഒരു ജെമന്തിപ്പൂ.
സൗഭാഗ്യമാണ്,നീയാണ്,നീ മാത്രമാണ് !
