ഗുൽമോഹർ പൂത്ത വഴിയിലൂടെ
നിന്റെ കയ്യ് പിടിച്ചു ഞാൻ നടക്കുമ്പോൾ,
പൂക്കൾ പോലും നിശ്ശബ്ദമായി നോക്കും
ഇത്രമേൽ ആർദ്രമായ സ്നേഹത്തിന്റെ യാത്രയെന്ന്…

ചുവന്ന പുഷ്പങ്ങളാൽ പാത പാകുമ്പോൾ
നമ്മുടെ ചുവടുകൾപോലും കവിതയാകും,
കാറ്റ് തഴുകുമ്പോൾ എന്റെ മുടിയിഴകൾ
നിന്റെ ഹൃദയത്തിൽ ഒരു സംഗീതം തീർക്കും…

വാക്കുകൾ ആവശ്യമില്ലാതെ
നോട്ടങ്ങൾ മാത്രം സംസാരിക്കുന്ന സമയം,
നിന്റെ വിരലുകൾ ചേർന്നു നിൽക്കുമ്പോൾ
ജീവിതം മുഴുവൻ കൈയിൽ പിടിച്ചതുപോലെ തോന്നും…

ഗുൽമോഹർ വഴികൾക്കപ്പുറം
നമ്മൾ പോകുന്ന വഴികൾ എത്രയോ ഉണ്ടെങ്കിലും,
നിന്റെ കൂടെ ആയാൽ മാത്രം മതി
എനിക്ക് ഓരോ വഴിയും സ്വർഗ്ഗമാകാൻ…

സുജിമോൾ മാരാരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *