രചന : സുജിമോൾ മാരാരി ✍
നിശീഥിനിയുടെ നീലാംബരത്തിൽ
നിറഞ്ഞു നിന്നൊരു ചന്ദ്രഹാസം,
മിഴികളിൽ മറഞ്ഞ സ്വപ്നങ്ങൾ
മൃദുലമായി വിരിയുന്ന നേരം.
കാറ്റിന്റെ താളത്തിൽ ചായും
കേശപാശം കഥകൾ ചൊല്ലും,
ഹൃദയത്തിന്റെ ഗൂഢഗാനങ്ങൾ
ഹൃദയം തന്നിൽ വീണ്ടും മുഴങ്ങും.
ചുണ്ടുകളിൽ മധുരസ്പർശം
ചൊരിയുമ്പോൾ പ്രണയരാഗം,
നിശ്വാസങ്ങൾ പുഷ്പമാകെ
നിറയുന്നു അനുരാഗവാനം.
സ്പർശങ്ങളിൽ സ്നേഹസാഗരം
തിരമാലപോൽ ഒഴുകിയെത്തും,
രണ്ടാത്മാക്കൾ ഒന്നാകുന്ന
രാത്രിയിൽ പ്രണയം പൂക്കും.
