രചന : രാജേഷ് പി ആർ ✍️
ഈ മനോഹരമാം തീരത്തു തരുമോ
എനിക്കിനിയൊരു ജന്മം കൂടി.
കാവ്യപതിയാം വയലാറിൻ വരികൾ
നാളേയില്ലിനി ഭൂജീവിതമെന്ന്.
മാനുഷ ജൈവീകാകർഷണം പ്രണയം
നിർമ്മല നിരാമയ സ്നേഹം
ആദ്യകാഴ്ചയിലൂറിടുമിഷ്ടമത്രേ
അന്ത്യം വരേ തുടരേണ്ട ബന്ധം
സംസ്കാരം ! എന്തിനേ ചെറുക്കുന്നുതിനെ
മതം എന്തിനേ നിഷേധിക്കുന്നു
ജന്മാവകാശം സമൂഹത്തെറ്റിൽ കുടുക്കും
വർത്തമാനം സ്വീകര്യമല്ല നിജം
സ്വതസിദ്ധമാം മനോഭാവം ഹനിക്കും
വ്യവസ്ഥിതി മാറണം മാറണം
കാലം പിന്നോട്ടു പോകുമീ കെട്ടനാളിൽ
പക്വപ്രണയങ്ങൾ വളർത്തണം
മനം പൊളിച്ചെഴുതണം പുതുശാസ്ത്രം
പ്രണയത്തിനായി പുതുഭാഷ്യം
തൊട്ടുരുമ്മിയല്ല തിരിച്ചറിഞ്ഞല്ലോ
ചേർന്നു നടക്കേണ്ടത് വഴികളിൽ
കാറ്റടങ്ങിയ കടൽ പോലെ തെളിയണം
പക്വപ്രണയങ്ങൾ ആഴങ്ങളിൽ
പ്രണയം ദിനചര്യ പോൽ തുടിക്കണം
തിരയെണ്ണി വെയിലേറ്റ് വളരണം
കണ്ണിൽ തിളങ്ങണം മുടി നരക്കിലും
ആദ്യം പ്രണയത്തിൽ പാലൊളികൾ
വീണ്ടും വീണ്ടും നമ്മൾ ആഘോഷിച്ചീടണം
ഈ മനോഹരമാം തീരത്ത് തന്നെ

