പ്രണയിക്കുമ്പോൾ,
അവൾക്ക് പേര്
പൂവെന്നായിരുന്നു,
എഴുതുമ്പോൾ,
അവൾക്ക് പേര്
കവിയെന്നായിരുന്നു,
ഉന്മദിക്കുമ്പോൾ,
അവൾക്ക് പേര്
ഭ്രാന്തിയെന്നായിരുന്നു
കാമിക്കുമ്പോൾ
അവൾക്ക് പേര്
സ്വർഗ്ഗമെന്നായിരുന്നു,
പിന്നീടെപ്പോളോ
അവൾക്ക് പേര്
വ്യഭിചാരിയെന്നായിരുന്നു,
മരണത്തിൽ,
അവൾക്ക് പേര്
ശവമെന്നായിരുന്നു,
മറവിയിൽ,
അവൾക്ക് പേര്
എന്തായിരിക്കും??
അയാൾ ഊട്ടിയ
സ്നേഹ ഉരുളകൾക്ക്
അവളിട്ട പേര്
ജീവനെന്നായിരുന്നു !!

പ്രസീദ .എം.എൻ ദേവു

By ivayana

Leave a Reply

Your email address will not be published. Required fields are marked *