രചന : സിന്ധു കൃഷ്ണ ✍️
നിങ്ങളാഗ്രഹിച്ചാൽ
നിങ്ങൾക്കെൻ്റെ കൂടെ വരാനാകും ….♥️
പക്ഷേ …
അതൊരിക്കലും
സന്തോഷത്തിൻ്റെ
പൂക്കൾ മാത്രം
വിരിച്ചിട്ട വഴികളായിരിക്കില്ല…
അവിടെ
നൊമ്പരത്തിൻ്റെ
മുള്ളുകൾ തട്ടി
പാദങ്ങളിൽ
ചോരപ്പൊടിഞ്ഞേക്കാം…
പരിഹാസത്തിൻ്റെ
ചീളുകളിൽ തട്ടി
മനം മുറിഞ്ഞേക്കാം…
സങ്കടത്തിൻ്റെ
പെരുമഴയേറ്റ്
കവിൾത്തടങ്ങളിലെ
നനവൊരിക്കലും
വറ്റാതിരിക്കാം…
ആകാശങ്ങൾ
സമാധാനത്തിൻ്റേതു
മാത്രമായിരിക്കില്ല !
എങ്കിലും
പ്രണയവർണ്ണങ്ങളുടെ
മഴവില്ലുകൾ
നമ്മുടെയാകാശത്ത്
വിരിഞ്ഞു കൊണ്ടിരിക്കും…’
സ്നേഹത്തിൻ്റെ
തണലിടങ്ങൾ നമ്മൾക്കായി
കാത്തിരിക്കുന്നുണ്ടാകും!
പ്രത്യാശയുടെ
ദീപമെൻ്റെ
ഉൾകാമ്പിൽ
തെളിയുന്ന പോലെ,
ഏതിരുട്ടിലും
പ്രകാശമായ്
ഞാനും
നിങ്ങൾക്കൊപ്പമുണ്ടായിരിക്കും..
അതു മാത്രമാണെൻ്റെ
വാക്ക് !♥️
ഇനി
നിങ്ങൾക്ക് തീരുമാനിക്കാം
വരണമോയെന്ന്,
കാരണം
തിരഞ്ഞെടുപ്പുകൾ
നിങ്ങളുടേതു
മാത്രമാണ്!
ശുഭദിനം🌹
♥️♥️♥️
