പ്രണയ രാവുകളിനിയും
എൻ മനസ്സിലുണരുന്നു.
മരണമില്ലാത്ത നിന്നോർമ്മകൾ
മധു നിറയും മലരായ് വിടരുന്നു.
മനമുരുകി ഞാനൊരു
കവിത കുറിക്കുന്നു.
നിന്നാത്മാവുറങ്ങുന്ന
പർണ്ണശാലയിലന്നു ഞാൻ
മഷിത്തണ്ടു കൊണ്ടു നിൻ്റെ
മൃദുലമാം മേനിയിൽ
വർണ്ണ ചിത്രങ്ങൾ കോറിയിടവെ
ചെങ്കമല മേനിയിൽ
സൂര്യദൃഷ്ടിയേൽക്കാതെ
കദളീദളമന്നു കുടയായ് ചൂടി.
കരളിലലിഞ്ഞൊരോർമ്മകൾ
കവിളു നിറഞ്ഞൊഴുകുന്നു…
കദനഭാണ്ഡം ചുമന്നൊരു ദിനം
ചിതയിലെരിഞ്ഞെന്നാത്മാവ്
നിന്നരികത്തണയും
ദിനമിങ്ങരികിലല്ലോ…..!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *