രചന : ദിവാകരൻ പികെ പൊന്മേരി. ✍️
പ്രകൃതിയെ സ്നേഹിക്കുന്നവർക്കും ആദർശങ്ങളിൽ വിശ്വസിക്കുന്നവർക്കും മുന്നിലേക്ക് ഒരു കൊച്ചു കഥ. വികസനത്തിന്റെ പേരിൽ നാം നടത്തുന്ന ചൂഷണങ്ങളും, പ്രതികരിക്കേണ്ടവർ ലാഭത്തിന് പിന്നാലെ പോകുന്നതും ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
തെക്ക് നിന്നും തഴുകി തലോടുന്ന ഈറൻ, കാറ്റേറ്റ്പ്രക്ഷുബ്ധമായമനസ്സോടെഎഴുത്തു,
കാരൻ തന്റെ തൂലിക കയ്യിലെടുത്തു.
ഒഴിഞ്ഞ വെള്ള കടലാസ്സിൽ ഉറ്റുനോക്കി, ചിന്തയിൽ മുഴുകി പച്ചപ്പ് മേലാപ്പ് ചാർത്തിയ,
മല നിരകൾ ക്ക് താഴെ കളകളാരവം മുഴക്കി, കൊണ്ട്തരുണിമണിയുടെഅംഗചലനത്തോ,
ടെകൊച്ചരുവിമധുരതരമാമൊരുഗാനം,
മൂളിക്കൊണ്ട്താഴേക്ക് തുള്ളിച്ചാടുന്നു.
ലാസ്യവിലാസിനി യായി മുടിയഴിച്ചിട്ട്, പ്രകൃതികുന്നുകളും താഴ്വാരങ്ങളാലുംനഗ്നമായ, നിമ്ന്നോന്നതകൾകാട്ടിഅലസമായികിടക്കു,
ന്നതും നോക്കി എഴുത്തു കാരൻ വിഷയങ്ങൾ, കിട്ടാതെ അസ്വസ്ഥമാകെ ചുണ്ടോടുപ്പിച്ച, സിഗരറ്റ് ആഞ്ഞു വലിച്ച് ഗാഢമായ ചിന്തയിൽ, മുഴുകി.
പെട്ടെന്ന് തന്റെ ചിന്തയെ ഉണർത്തി ക്കൊണ്ട്, ജെസിബിയുടെ ശബ്ദം കാതിൽ വന്നലച്ചു, ഏകാഗ്രത നഷ്ടപ്പെട്ട എഴുത്തുകാരൻ, മലനിരകളിലേക്ക് നോക്കി.
മനോഹരമായിരുന്ന കുന്ന് രക്തം, വാർന്നൊലിക്കും പോലെ ഇടിച്ചു നിരപ്പാക്കാൻ, തുടങ്ങിയിരിക്കുന്നു.
മലനിരകളിൽ നിന്ന് മനോഹരി യായ, സ്ത്രീരൂപം ആകാശത്തു തെളിഞ്ഞു വന്നു, ദുഃഖം ചാലിച്ച മുഖ ത്തോ ടെ എഴുത്തുകാരനെ, നോക്കി ചോദിച്ചു.
“ഏ….. എഴുത്തുകാരാ ഇനിയും നിന്റെ, തൂലികഎന്നെ വർണ്ണിച്ചു സമയം പാഴാ, ക്കുകയാ ണോഎന്റെ മാറിടം തുരന്നു എന്നെ, തരിശാക്കാൻ തുനിഞ്ഞിറങ്ങുന്നവരെ,
നീ കാണാതെ പോകയോ എന്റെ കണ്ണുനീർ, അണ പൊട്ടി ഉരുൾ പൊട്ടലായി,
ഒഴുകുന്നതു വരെ നീയും കാത്തിരിക്കയാണോ “
എഴുത്തുകാരൻ മറുപടി പറയാനാവാതെ,
സ്തംഭിച്ചുനിൽക്കേ മഞ്ഞു മൂടിയ, മലനിരകളിനിന്ന് വീണ്ടും രൂപം തെളിഞ്ഞു, വന്നു.
“നീ വർണ്ണനകളുടെമായാലോകത്ത്നിന്ന്,
എന്നാണ് മോചിതനാകുന്നത് നിന്റെ കൺ, മുമ്പിൽ നടക്കും അക്രമത്തെ കാണാതെ, ആരെയാണ് നീ പ്രീതി പ്പെടുത്താൻ, പരിശ്രമിക്കുന്നത് “
എഴുത്തുകാരൻ അടുത്ത സിഗററ്റിന് തീ, കൊളുത്തി. ഉത്തരം മുട്ടിയ എഴുത്തു കാരൻ, പതുക്കെ നടന്നു ഈറൻ കാറ്റ് തന്നെ, പൊതിയുമ്പോൾ മനസ്സു അൽപ്പം,
ശാന്ത മായി.
കാടുംകാട്ടാറുംമലിനമായിമാറിയിരിക്കുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂമ്പാര മായിരിക്കുന്നു, വെട്ടി മാറ്റിയ വൃക്ഷത്തിൻ,
ശേഷിപ്പ്’ഇവിടെഒരുനിബിഡവനമായിരുന്നെന്ന, ഓർമ്മപ്പെടുത്തലിന്നായി മയിൽ കുറ്റി പോൽ, അങ്ങിങ്ങ് നാട്ടിയിരിക്കുന്നു,
അതിജീവനത്തിനായി മത്സരിക്കും മട്ടിൽ, ചിലത് മുളപൊട്ടി പടരാൻപാഴ് ശ്രമം നടത്തുന്നു.
ഇരുൾ മൂടിയ കാട് റിസോ ട്ടുകളാൽ,
നിറഞ്ഞിരിക്കുന്നു ദാഹജലത്തിനായി, വന്യമൃഗങ്ങൾ കാടിറങ്ങി പലായനം തുടരുന്നു, മയിലും പാമ്പുകളും കാടിറങ്ങി,
നാട്ടിൽ വിഹരി ക്കുന്നു.
ഭൂമി തുരന്ന് അവസാന തുള്ളി ദാഹ ഹജലവും, ഊറ്റിയെടുക്കാൻഭൂമി യൂടെ നെഞ്ചിലേക്ക്, ആഴ്ന്നിറക്കും യന്ത്ര സാമഗ്രികളുടെ, കർണ്ണകഠോരമായമന്ത്രധ്വനികളാൽ,
അന്തരീക്ഷം ശബ്ദമുഖരിതമാകുന്നു.
“ഏ……എഴുത്തുകാരാ കൊടുങ്കാറ്റിനെ, തടഞ്ഞുനിർത്തി യും ചുട്ടുപൊള്ളുന്ന ചൂ ടിനെ, തടഞ്ഞു നിർത്തിയും സംഭരിച്ചുവെച്ച് ദാഹ, ജലവും എല്ലാമെല്ലാം നശിപ്പിച്ചു മണി മാളിക, പണിത് ശീ തീ കരിച്ച മുറിയിൽ നീ,
എത്രകാലംകഴിയുംഉറഞ്ഞുകൂടുമെന്നിലെ, രോഷം ഒരുനാൾ ഒരുകുലുക്കം,
അതല്ലെങ്കിൽ ഒരുപ്രളയം അതുമല്ലെങ്കിൽ, കൊടും വരൾച്ച ഇതിൽ നീ യും നിന്റെ, തലമുറയും തകരുന്ന കാഴ്ച, ഞാനിഷ്ടപ്പെടുന്നില്ല ഇനിയും നീ ഉറക്കം, നടിക്കുകയാണോ”?
കുറ്റബോധത്താൽ തല കുനിച്ച്, എഴുത്തുകാരൻ തന്റെ തൂലിക പടവാളാക്കി, ഉള്ളിൽ ഉറഞ്ഞ രോഷംസിംഹ ഗർജ്ജനം, ആവാഹിച്ച് വെള്ള കടലാസിൽ വലുതാക്കി, ഇങ്ങനെ കുറിച്ചു
“മണ്ണിന്റെ വിലാപം”
തെക്കൻ കാറ്റ് എഴുത്തുകാരനെ തൊട്ടു, തലോടി കടന്നു പോകെഎഴുത്തുകാരൻ,
തൂലിക കയ്യിടുത്തു തീപ്പൊരി ചിതറും,
വാക്കുകൾകൊണ്ട് കറുത്ത മഷിയാൽ എഴുതി നിറച്ചു.
ഒടുവിൽ എഴുത്തുകാരന്റെ ശബ്ദംഅധികാര,
ത്തിന്റെ അന്ത പ്പുരകളിൽ ആസ്വസ്ഥത,
സൃഷ്ട്ടിച്ചു. എഴുത്തുകാരനെ ശീതീകരിച്ച, മുറിയിലേക്ക് ക്ഷണിച്ചു. നീണ്ട ചർച്ച, ക്കൊടുവിൽ തീൻ മേശ നിറയെഎല്ലിൻ, കഷ്ണങ്ങളാലും കാലിയായ മദ്യ, ക്കുപ്പികളാലുംനിറഞ്ഞു. അടുത്ത ദിവസം, പത്രത്തിൽ വെണ്ടയ്ക്കാ അക്ഷരത്തിൽ,
പ്രകൃതി സ്നേഹത്തിന്റെ അനശ്വര സ്മരണ,
ഉണർത്തിയ സാഹിത്യകാരന് പത്തു ലക്ഷംരൂപ, കേഷഅവാർഡുംപ്രശം സാപത്രവും,
പ്രഖ്യാപിച്ചു. എഴുത്തുകാരൻ പിന്നീട് തന്റെ, തൂലിക ഉപേക്ഷിച്ചു. പുതിയ ബിസിനസ്സ്,
മേഖലകളെ ക്കുറിച്ച് പഠിക്കാൻ തുടങ്ങി.
ശുഭം🙏
സന്ദേശം: ഭൂമി നമുക്ക് വിട്ടുതന്നതല്ല, വരുംതലമുറയിൽ നിന്ന് നാം കടമെടുത്തതാണ്. അത് മലിനമാക്കാതെ സംരക്ഷിക്കാം.

