പോയ കാല സ്‌മൃതികളെ ഓർത്തു
വെറുതെ കണ്ണുകൾ
കൂമ്പിയടഞ്ഞ നേരം
മനക്കാമ്പിൽ ചെറുതായൊരു
മുളപൊട്ടുന്നു
അതിന്മേലൊരു ചെറു
പുഞ്ചിരി
പൂവായി നീ വളർന്നു
എന്നെ പൂണ്ടു നിൽക്കുന്നു
കാത്തിരിക്കാം …..
കനവിലൊരു കാളിമ
മങ്ങാത്ത ഓടപ്പൂവേ ..
നിനക്കായ് കാലമെത്രയായ്‌
ഞാൻ കരുതി വെപ്പു
ഇനിയും വിടർന്നുപോകാത്ത
ഒരു ഓർമ്മചിത്രം നിന്റെ
മുന്നിൽ നിരത്തുമ്പോൾ
അരികിലൊരു
ജാലകം കൂടി തുറക്കുന്നുണ്ട്
ഒന്ന് അതിലൂടെ നീ കടന്നുപോകണം
ഒരു ചെറുകാറ്റായി ….
എന്റെ വാക്കുകൾക്ക്
നിനക്കിപ്പോൾ വേണമെങ്കിൽ
അറുതി വരുത്താം
ഇതുവരെ പാടാതെപോയ
പാട്ടുകളുടെ ഇടയിലെന്നെ
തിരഞ്ഞു നടക്കാം
കെട്ടുപോയ കഥകളുടെ കൂമ്പാരം
എനിക്ക് ചുറ്റും പരത്തിയിടാം ….
അതുമില്ലെങ്കിൽ ഇതുവരെ
ഞാൻ പറയാതെപോയ ജീവാമൃതം
നിന്റെ ഹൃത്തിൽ നിന്നും
എനിക്കായ് ഇറ്റിച്ചു തരാം ….
എനിക്കറിയാം നിന്റെ
ചുണ്ടുകളിൽ ഇനിയെന്റെ
സ്നേഹ താമര വിരിയില്ലെന്നും
നിനക്കുവേണ്ടി തരാൻ
ഇനിയെന്റെ കയ്യിൽ ഒന്നുമില്ലാതെ
ആകുന്ന നിമിഷങ്ങളിൽ
ആരോ കോർത്ത ഒരു
പൂമാലമാത്രം ബാക്കിയാകുന്നു
പക്ഷെ അതിലൊന്നും എനിക്കെന്റെ
മണവും രുചിയും കലർത്തിവെക്കാൻ
കഴിയാതെ പോകുന്നു
പണ്ട് ഞാൻ പാടി പാതിരായി
പോയ സ്വപ്നങ്ങൾ
കാച്ചികുറുക്കി നിനക്കു
നേദിക്കാൻ പോലും ആവതില്ലാതാകുന്ന
ഒരു ദിനം
ഞാൻ ഓർമ്മയിൽ പോലും കരുതിയില്ലായിരുന്നു ……
ഇനി എന്നാകും ഞാൻ
നിനക്കുവേണ്ടി കരുതിയ
പൂക്കളെ നിന്റെമുടിയിൽ
ചൂടിക്കാൻ എനിക്കാവുന്നതു …
ഇപ്പോൾ കാട്ടു ചെമ്പകം
പൂത്തുനിൽക്കുന്നതു നിന്റെ മണത്തോടെ ആകുന്നു
പൂ ഞെട്ടുകൾക്കു നിന്റെ മുഖഛായയും ……
മനമറിയാതെ പോകുന്ന
ഇരുളിൽ മഴത്തുള്ളികൾ വരെ
ഇവിടെ നിന്നെയോർത്തു
മടിയോടെ പൈയ്യുന്നു
നല്ലൊരു മഴ മേഘം മാനത്തു
നിറയുന്നതും കാത്തു നിൽക്കുന്നു …..

ഡോ:സാജു തുരുത്തിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *