രചന : ജോർജ് കക്കാട്ട് ✍️
ഒരു വിധവ നടന്നു, ദൂരെ ദൂരെ,
യുദ്ധം കത്തുന്നൊരു നാട്ടിലേക്ക്.
നെഞ്ചിലെ കനലുകൾ ആളിക്കത്തി,
കണ്ണീരിൻ നനവുള്ള മണ്ണിലേക്ക്.
“എവിടെ എൻ പ്രിയൻ?” അവൾ ചോദിച്ചു,
“പോരാളിയായ് അവൻ മരിച്ചുവോ?”
ഉത്തരം കിട്ടാത്ത ചോദ്യം കേട്ട്,
യുദ്ധഭൂമി നിശ്ശബ്ദമായി നിന്നു.
ബോംബുകൾ പൊട്ടിത്തെറിക്കുന്നിടത്ത്,
വെടിയൊച്ചകൾ കാതിൽ മുഴങ്ങുന്നിടത്ത്,
അവൾ തിരഞ്ഞു, തന്റെ പ്രിയതമനെ,
ഒരു പിടി ചാരത്തിൽ കണ്ടു അവനെ.
വേദന കടിച്ചമർത്തി അവളോതി,
“നീ എന്റെ ഹൃദയത്തിൽ എന്നുമുണ്ടാകും.”
തിരികെ നടന്നു, കണ്ണീർ തുടച്ച്,
യുദ്ധം ഇല്ലാത്തൊരു ലോകം സ്വപ്നം കണ്ടു.

