പാണക്കുടിയിൽ പിറന്നൊരുരാധ
പാണക്കാട്ടിന്നുള്ളിലിരിക്കുമ്പോൾ
പുഞ്ചിരിച്ചാക്കുയിൽനാദംകേൾക്കേ
പുലരിയിലായതുശുഭകരമൊഴുകേ .

പുതുമയിലവളോടക്കുഴലെടുത്ത്
പരിമളരാഗം ഊതീടുമ്പോഴാഹാ
പുണരുവാനായിട്ടാകാറ്റണഞ്ഞു
പരികരനേപ്പോൽ തഴുകീടാനായി.

പരിഭ്രമത്താൽ പുളകം കൊണ്ടവൾ
പാണക്കാട്ടിലേ പുതുമലരായി മാറേ
പൂമ്പൊടിയേൽക്കാൻമധുപനെത്തി
പർണ്ണശാലയിൽ കിളിരവമൊഴുകി.

പ്രത്യുഷമുണർന്നാഛവിപ്പരക്കെ
പ്രഭുവായവനോയാരാധനയോടെ
പ്രഭയേറിയ മുഖമൊന്നു മിനുക്കി
പ്രേരണയോടെ ഇളയിലിറങ്ങുന്നു.

പാണക്കുടിയുടെ ജാലകത്തിൽ
പ്രഭാതഭേരിമുഴുങ്ങുമ്പോഴങ്ങനെ
പരിചയമോടായനംഗനണഞ്ഞിതാ
പാണക്കുടി രാധയേമുട്ടിവിളിക്കാൻ.

പൂത്തുതളിർത്തൊരുമാതംഗിനിയോ
പൊലിഞ്ഞിടുമെന്നോർത്തെതിരാൽ
പുറം വാതിലും തുറക്കാതൊളിച്ചൊരു
പകലന്തിയോളമങ്ങനെയിരിക്കുന്നു.

പിന്നേംപുലരിയിലാകറ്റാവർത്തിക്കേ
പാതിതുറന്നൊളികണ്ണിട്ടാപുരുഷനേ
പോകാനായിട്ടാംഗ്യoകാട്ടീട്ടകലാതാകെ
പൂരപ്പാട്ടും പാടിയോടിക്കാനൊരുങ്ങേ.

പുലരുംമുമ്പേപതിവ്രതയുടെമുമ്പിൽ
പേരുക്കളയാനായി ഒരുമ്പെട്ടവരുടെ
പീഢന കഥപുറത്തു പറഞ്ഞാലയ്യോ
പോകാമാമത്തിലാന്യായാധിപരാൽ.

പാതിരാവിലോ ചന്ദ്രനണയുമ്പോഴും
പുലഭ്യമോടകറ്റാനായുറച്ചോതുന്നിത്ഥം
പുറത്തുനിന്നാപരപുരുഷന്മാരോർക്കൂ
പുളിശ്ശേരികുടിക്കാനിനിനാഴിക വേണ്ട.

പരദൂഷണമങ്ങനെ പതിവാക്കിയ രാധ
പലരേമങ്ങനെയികഴ്ത്തീടാനായയ്യോ
പാപഗ്രഹമായൊരു ഗ്രഹണം തന്നായി
പീഢിപ്പിച്ചവരുടെ നീളച്ചാർത്തുണ്ടാക്കി.

പരമാർത്ഥമറിയാതെയാളുകളെങ്ങും
പൊളിവചനം അത് പറഞ്ഞു നടക്കേ
പേരുദോഷമായൊരുരാധാമഹതിയേ
പാണകുടിയാളുകൾ പിഴയാക്കുന്നു.

പാതിരാത്രിയിൽ ഇരുട്ടിൽ തപ്പി തപ്പി
പലരുമെത്തുന്നാവാതിലിനരികിലായി
പാദസരമതുകേൾക്കുന്നുണ്ടോയെന്ന്
പരുമ്മിപരുമ്മികാതോർത്തുനില്ക്കുന്നു.

പാണക്കുടിരാധകുഴലൂതിയൂതിയെങ്ങും
പേരും പെരുമയുമുളളാളാകുമ്പോഴോ
പാടിപുകഴ്ത്താനണിയായണിയായിരം
പലവേദിയിലുപഹാരമേകാനാളുകൾ.

പുലരുംതൊട്ടന്തിവരേയ്ക്കുമടുത്തായി
പലവുരുവെത്തിയനുമോദിക്കുമ്പോഴോ
പൊങ്ങച്ചകഥയവരോടേറെപ്പറഞ്ഞിതാ
പ്രൗഢിയിലാരാധയരങ്ങായിരിക്കുന്നു.

പുഷ്പാജ്ഞലിയേകി പാദം കഴുകാൻ
പിറന്നാളൊന്നിച്ചാഘോഷിക്കാനായി
പുറകേയുണ്ടേ ; ആരാധകവൃന്ദമെല്ലാം
പാണക്കുടിരാധയങ്ങനെ പ്രസിദ്ധയായി.

അഡ്വ : അനൂപ് കുമാർ കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *