രചന : സഫീലതെന്നൂർ✍

എവിടെയാണെന്നറിയാതെ നമ്മൾ
എന്തിനാണെന്നറിയാതെ നിത്യവും
ആഗ്രഹങ്ങൾ മുന്നേ ജ്വലിപ്പിച്ചു നിർത്തി
ജ്വാലയായി കത്തിപ്പടരുന്നു നമ്മൾ
പുഞ്ചിരി തൂകി നിൽക്കുന്ന പലരെയും
പുച്ഛമോടെ നോക്കി നീങ്ങുമ്പോൾ
പോകുന്ന വഴികളിൽ മധുരം തിരഞ്ഞു നീ
മടുത്തു പതിയെ അലഞ്ഞിടും നീ പോയ വഴികളിൽ
എത്ര മനോഹര കാഴ്ചകളായി
എത്ര ചെടികളിൽ എത്ര പൂക്കൾ
എത്ര മരങ്ങൾ നിന്നെ നോക്കി ചിരിച്ചപ്പോൾ
നോക്കാതെ പോയ നിന്നെ നോക്കി
നിന്ദി ച്ചിരിക്കുന്നു ഈ പ്രകൃതിവാസന്തം.
നിന്നിൽ ഉണർന്ന ജ്വാലാവസന്തം
കത്തിയടരുമീ കാലം നീങ്ങുമ്പോൾ
കാഴ്ചയായി നിലയുറപ്പിച്ചതൊക്കെയും
കാണുവാൻ പറ്റില്ല ഇനിയൊരിക്കൽ.
നിലയില്ലാതെ നീ ഇങ്ങനെ പറയുമ്പോൾ
നഷ്ടമാണെന്നുള്ളത് ഓർക്കാതെ പോയില്ലേ…..

സഫീലതെന്നൂർ

By ivayana