രചന : റുക്‌സാന ഷമീർ ✍️.
മജ്നൂ……💜
നിൻ്റെ ഭ്രാന്തമായ പ്രണയം
ഞാനറിയുന്നില്ലെന്ന്
നീ കരുതരുത്….!!💜
എനിക്കു ചുറ്റും
നിന്നിലേക്കെത്തിച്ചേരാൻ
കഴിയാത്തവിധം
മതിൽക്കോട്ടകൾ
നീ കാണുന്നില്ലേ….?💜
ഖൽബിൽ നീ നിറഞ്ഞു
നിൽക്കുമ്പോൾ …..
പകൽക്കാലങ്ങൾക്ക്
മാറ്റുകൂടുന്നതായും….,💜
മഴ പ്രണയാർദ്രമായി
മണ്ണിനെ
ചുംബിക്കുന്നതായും,…💜
നിലാവിൻ്റെ ഇശൽക്കാറ്റിൽ
ഹൃദയം മുറിഞ്ഞൊഴുകുന്ന ……..
നിൻ്റെവിരഹഗാനം
അലയടിക്കുന്നതായും…💜
ഞാനറിയുന്നു …..!!
തൂണിലും തുരുമ്പിലും
ദുനിയാവിലാകമാനം
നീ നിറഞ്ഞുനിൽക്കുന്നത്
ഞാൻ കാണുന്നു….!!💜
നിന്നിൽ നിന്നും
പ്രണയ ദൂതുമായെത്തുന്ന
ശലഭങ്ങളെൻ്റെ
പൂന്തോട്ടമാകെ
നിറയുന്നു….!!💜
കാത്തിരിപ്പിൻ്റെ ഒരു കടലാഴം
നീന്തി ഞാൻ തളരുമ്പോഴും….
ഈ കാത്തിരിപ്പിന്
നിന്നോളം മധുരമുണ്ട്
മജ്നൂ….💜
ജീവൻ കൂടുവിട്ടു പറക്കുവോളം…..
നിന്നോടുള്ള മുഹബ്ബത്തിനും….💜
നിനക്കായുള്ള കാത്തിരിപ്പിനും
വിരാമമുണ്ടാവുകയില്ല…💜
ഒന്നു ചേരാനാവാതെ
എൻ്റെ വേരുകൾ നിന്നിൽ
നിന്നടർന്ന് മണ്ണിൽ ലയിച്ചു
ചേരുകയാണെങ്കിൽ …..💜
നമ്മിലെ പ്രണയത്തിന്
സാക്ഷിയായ ഈ ദുനിയാവ് ……
നമ്മെയും ദുനിയാവിനെയും
കോർത്തിണക്കി …….
ഈ മണ്ണിലൊരു പ്രണയത്തിൻ്റെ
കയ്യൊപ്പ് അടയാളപ്പെടുത്തും….!!💜
ലൈലാമജ്നുവിൻ്റെ
വിശ്വവിഖ്യാത
പ്രണയം….!! 💜
