രചന : സതി സുധാകരൻ ✍️.
നാളേറെയായ് കാത്തിരിക്കുന്നു ഞാൻ
ഒരു നോക്കു കാണുവാൻ വേണ്ടി മാത്രം
കരയുവാൻ കണ്ണുനീർ ബാക്കിയില്ല
ഇരുൾ മൂടിനില്ക്കുന്നോരീ വേളയിൽ
പെയ്തൊഴിഞ്ഞ നയനങ്ങളായി ഞാൻ
നോക്കി നില്കുന്നു ആകാശവീഥിയിൽ
വെൺ മേഘ പാളിക്കിടയിലൂടെ
തോണി തുഴഞ്ഞു പോയെന്റെ കണ്ണൻ
ഓടക്കുഴൽ വിളിനാദവും കേട്ടില്ല
പീതാംബരപ്പട്ടു കണ്ടതില്ല
കാർമുകിൽ വർണ്ണനാം കാർവർണ്ണനെ
മേഘങ്ങൾ മൂടിക്കളഞ്ഞു പോയൊ
നീ മാത്രമാണെന്റെ ഓർമ്മയിലെപ്പോഴും
കാത്തിരിപ്പൂ നിൻ
പ്രിയ സഖിരാധ ഞാൻ
കൂട്ടുകാരാരേയും കണ്ടതില്ല
കടമ്പുമരം പൂത്തതറിഞ്ഞതില്ലേ
ഒരുനോക്കു കാണുവാൻ വേണ്ടി മാത്രം
ചാരത്തണയുമോ എന്റെ കണ്ണാ…
