ഇളംമഞ്ഞുതുള്ളികൾ
വെയിലേറ്റു പൂക്കുന്ന
പുലർകാലസുന്ദര
മുഹൂർത്തങ്ങളെ
ഇടറാതെ പറവകൾ
പാടിത്തിമർക്കുന്ന
സുന്ദരസുരഭില
യാമങ്ങളെ
ഇതളുകൾ വിടർത്തി
പരിമളം പരത്തി
നിറമധു മലരുകൾ
നൃത്തമാടി
പുതുമയോടെന്നും
മുന്നിൽ വിടരുന്ന
കാലലതയുടെ
മുകുളങ്ങളെ
നിത്യവും ദിവ്യമാം
ദീപം ജ്വലിക്കുന്ന
നിലവിളക്കേന്തുന്ന
പുണ്യങ്ങളെ
നിറദീപമേന്തി
നിറശ്രീ തുളുമ്പി
ഇതുവഴി ചുവടു
വച്ചെത്തീടുക
തീർത്ഥം തളിച്ചു
നറുപൂക്കൾ വിതറി
തൊഴുകൈകളുമായ്
കാത്തിടുന്നു
എതിരേല്ക്കുവാനായ്
കാത്തിടുന്നു.

എം പി ശ്രീകുമാർ

By ivayana