അറ്റ്ലാൻ്റ, ജോർജിയ:
ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗ്രാസ്റൂട്ട് സ്‌ട്രാടജിസ്റ്റും, GOIC ജനറൽ സെക്രട്ടറിയുമായ അമേരിക്കൻ മലയാളി ഷാജൻ അലക്സാണ്ടറിൻ്റെ പിതാവ്, ടി സി അലക്സാണ്ടർ ( ജോർജ്ജ് കുട്ടി – 95) തിരുവല്ലയിൽ നിര്യാതനായി. കേരള SIDCO ജനറൽ മാനേജർ ആയി വിരമിച്ച അലക്സാണ്ടർ ചെങ്ങന്നൂർ പാണ്ടനാട് തേക്കെതയ്യിൽ കുടുംബാംഗമാണ്. ചെങ്ങന്നൂർ പറമ്പത്തൂർ, പരേതയായ അമ്മിണിയാണ് ഭാര്യ.
മറ്റു മക്കൾ : ജേക്കബ് റ്റി അലക്സാണ്ടർ (പയനീർ ഹോം സ്റ്റോറീസ് തിരുവല്ല),
അഡ്വ.ജോൺ റ്റി അലക്സാണ്ടർ (ഡയറക്ടർ, ടൈം നെറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം), ജോർജ്ജ് അലക്സ് തയ്യിൽ (എഞ്ചിനീയർ) , ജെസ്സി അനിൽ ( അദ്ധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കോഴഞ്ചേരി)
മരുമക്കൾ: പ്രേമ കണ്ടത്തിൽ കുമ്പനാട് , ഡിജി ഗ്രേസ് വില്ല മുളക്കുഴ , ജീന മുള്ളംങ്കാട്ടിൽ റാന്നി , അനിൽ തോളൂപറമ്പിൽ കോഴഞ്ചേരി, നിസ്സി ഷാജൻ ,(ക്ലിനിക്കൽ സോഷ്യൽ വർക്കർ ,യു എസ് എ)
ജൂലൈ 2 ബുധനാഴ്ച രാവിലെ 9 മണിക്ക് തിരുവല്ല, മഞ്ഞാടി മാമ്മൻ മത്തായി നഗർ റെസിഡന്റ്സ് അസ്സോസിയേഷൻ ഹാളിൽ പൊതു ദർശനവും, ശൂശ്രൂഷകളും നടക്കും. സംസ്കാരം 12 മണിക്ക് മഞ്ഞാടി ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *