പ്രണയാർദ്ര തീരം …..
നിനക്കായ് ഒരുങ്ങി ഞാൻ നിന്നു
നിന്റെ നീലക്കടമ്പിന്റെ ചാരെ …
പറയാതെ പോകുവതെന്തേ .. കണ്ണാ
നീ പറയാതെ പോകുവതെന്തേ ….
പ്രണയാർദ്ര തീരം ….
എന്റെ..കരളുരുകുന്നു ……………………
ഹൃദയത്തിൻ താളിൽ
മിഴി നീരു പടരുന്നു കണ്ണാ
നിന്റെ കനിവിന്റെ കരങ്ങളിൽ
കാതോർത്തിരുന്ന വിരഹിണി ഞാൻ നിന്റെ രാധ …..
കണ്ണാ …..
വിരഹിണി ഞാൻ നിന്റെ രാധ
പ്രണയാർദ്ര തീരം
യമുനയിൽ ഒഴുകുന്ന മുരളീരവത്തിൽ
അലിയാതെ നിനക്കായ് ഞാൻ നിന്നു
മിഴി മുന കൊണ്ടൊന്നു നോക്കുമ്പോൾ ഒക്കെയും
ഹൃദയന്തരാളങ്ങൾ തേങ്ങി
കണ്ണാ …..
പറയാതെ പോകരുതേ ..നീ പറയാതെ പോകരുതേ ….
പ്രണയാർദ്ര തീരം …….

സാജു തുരുത്തിൽ

By ivayana