രചന : ഹരി കുട്ടപ്പൻ✍

വ്രണമുണങ്ങി കറുത്ത പാടുകളാണെന്റെ മനസ്സിന്റെ ഭിത്തിയിൽ
തുടച്ചു നീക്കിയാലും അകം പുണ്ണായ പരുക്കളായി മാറിയവ
സാമൂഹികയവലോകനം മ്ലേച്ഛമെന്നെന്റെ രാഷ്ട്രിയം
കാലാനുസൃതമല്ലാത്ത കണക്കുകൂട്ടലുകളാണത്രെ നിഗമനം
ഞാനെന്റെ ആത്മബോധത്തിൽ ഉറച്ച് വരും തലമുറയെ ഉദ്ബോധിപ്പിച്ചു
സാമൂഹിക വ്യവസ്ഥകൾ തകിടം മറിക്കുന്ന നെറികെട്ട തലമുറ
പുച്‌ഛം പരമ പുച്ഛമീ തലമുറ തൻ ഗഗന വീക്ഷണങ്ങല്ലാമേ
അമ്പേ അവഗണനകളെന്നുമീ തലനരച്ച തലമുറയ്ക്ക് ബാക്കി
അടി പതറിയടിയോഴിക്കിലും, കൂടെ നടക്കുന്നതീ അഹങ്കാര സീമകൾ
ഒളിചീടാം കടലുകൾക്കപ്പുറമാ സാമൂഹിക വ്യവസ്ഥകളിന്ന് അഭിമാനം
അനുകരണമില്ലെന്നു ചൊൽകിലും അനുകരണം മാത്രമീ ലോകവും
സംസ്ക്കാരം കൊണ്ട് നടന്നവരത് വിറ്റും ജീവിതം നയിക്കുന്നു
അപമാനമാണീ കാലത്ത്‌ ജീവിക്കുകയെന്നോരീ നാടകം പ്രക്രിയ
അറിയിച്ചുകൊടുക്കണം നാമീ സാമൂഹ്യ വ്യവസ്ഥകളൊക്കയും
വാർക്കണമൊരു ലോകം, അതിൽ അഹങ്കാരം വെടിഞ്ഞൊരു തലമുറയും
മറന്നിടാം ഇവർക്കീ മനുഷ്യരാശിതൻ കടമകളോരൊന്നും
എന്നാൽ മറന്നിടാമോ തായ് വേര് പാഞ്ഞോരാ സാമൂഹിക വ്യവസ്ഥകൾ
കാട്ടികൊടുക്കണം സാമൂഹിക സാഹോദര്യ സ്നേഹങ്ങളൊക്കയും
ഓതി കൊടുക്കണം “സമൂഹം” ഒരു വെറും വാക്കല്ലെന്നും
നട്ടു വളർത്തണം സാഹോദര്യത്തിൻ വിത്തുകളോരോ മനസ്സിലും

ഹരി കുട്ടപ്പൻ

By ivayana