രചന : വിദ്യാ രാജീവ് ✍

മനുഷ്യത്വമറ്റൊരീയിരുളിന്റെ കാലത്തു
കനിവെങ്ങും വറ്റിവരളുന്ന കാലത്തു
വിണ്ണിലുദിച്ചൊരു സൂര്യാംശു പോലെയീ
മണ്ണിൽ വെളിച്ചം പകർന്നൊരു ബാലിക.
നിത്യവും തൻ പാഠശാലയിലേക്കവൾ
എത്തും വഴിമദ്ധ്യേ കാണുന്ന കാഴ്ചയാ-
ണെത്രയും ദൈന്യത പാർത്തിടുമാ മുഖം.
എന്നും മനസ്സിൽനോവേറ്റിനിന്നുപോൽ.
മെങ്ങൊ വിജനത തേടുന്ന മിഴികളിൽ
ദു:ഖം തളംകെട്ടി നിൽക്കുന്നിതെപ്പൊഴും.
ഒരുദിനം ചാരെ വിളിച്ചു, കരം നീട്ടി
ഒരു തുള്ളി ദാഹജലത്തിനയാൾ കേണു.
ഭയമോടെയെങ്കിലും ഖിന്നനാം വൃദ്ധന്റെ
അരികിലേക്കവൾചെന്നു കുടിവെള്ള മേകിപോൽ.
നിർമ്മല ബാല്യത്തിൽ കനിവിൽ സന്തുഷ്ടനായ്
നന്മകൾ നേർന്നു തൊഴുകൈകളോടയാൾ.
പുത്തൻ തലമുറയ്ക്കുള്ളൊരു മാതൃക
പുത്രിയിൽ കണ്ടു സന്തോഷിച്ചു മാതാവും.
ഏറെ മനം കുളിർപ്പിക്കുന്ന കാഴ്ചയിൽ
ഈറനണിയുന്നു നമ്മുടെ കണ്ണുകൾ.

By ivayana