ഞാൻ :-
സ്നേഹിക്കുന്നത് സ്നേഹിക്കാനല്ല!
എനിക്ക് സ്നേഹിക്കപ്പെടാൻ മാത്രമാണ്.
കഴിപ്പിക്കുന്നത് കഴിപ്പിക്കാനല്ല!
എനിക്കു പശിക്കാതിരിക്കാൻ മാത്രമാണ്.
ചിരിക്കുന്നത് ചിരിക്കാനല്ല!
എനിക്ക് കരയാതിരിക്കാൻ മാത്രമാണ്.
തെറി പറയാത്തത് പറയാത്തതല്ല!
എന്റെ ചങ്ക് നോവാതിരിക്കാൻ മാത്രമാണ്.
അടിക്കാത്തത് അടിക്കാത്തതല്ല!
എന്റെ ഉടമ്പ് ഉടയാതിരിക്കാൻ മാത്രമാണ്.
കൊല്ലാത്തത് (മനസിലായിക്കാണുമല്ലൊ?!)
2
ഇത്രയും നേരം ഞാൻ,
“ഞാൻ,ഞാൻ” എന്ന് പറഞ്ഞത്
“ഞാൻ” എന്നു പറയാനല്ല!
“നിങ്ങൾ” എന്നു മാത്രം
പറയാനാണെന്ന് മനസ്സിലായില്ല അല്ലേ?—-ഹഹഹ!
3
എന്നാൽ ഞാൻ എന്റെ രഹസ്യം പറയാം:-
തീർത്ഥവും,പ്രസാദവും,
സക്കാത്തും,കഞ്ഞി വീഴ്ത്തും,ഈണങ്ങളും ഒക്കെയൊക്കെ
ദൈവങ്ങൾക്ക് വയറും,കാതുമുണ്ടായിട്ടല്ല,
നമുക്ക് അതൊക്കെയുണ്ടായിട്ടാണ്.
നമ്മളെ വരുത്തി,വരുത്തി
ദക്ഷിണത്തട്ടത്തിലും,
കാണിക്കവഞ്ചിയിലും,
ഭരണപ്പെട്ടിയിലും
തളച്ചിടാൻ മാത്രമാണ്!
———

By ivayana