അച്ഛന്റെ പുന്നാര പൂമുത്തേ നീ
വളരേണമുയരത്തിലെത്തേണം
നാടിന്നഭിമാനമാകണം
നാളെക്കായ് പൊരുതാൻ
ശക്തയാകണം
ധീരയാകണം സ്ത്രീ ശക്തിയാകണം
ഭാരതത്തിൻ ഓമന പുത്രിയാകണം
മാറ്റത്തിൻ ശംഖൊലി യായ് മാറണം
തിന്മത്തൻ കരങ്ങളെ തച്ചുടക്കണം
സ്നേഹത്താൽ നിറയണം
ത്യാഗത്താൽ വളരണം
സഹോദര്യത്തിൻ നിറദീപംമകണം
നന്മയുടെ നറുപൂവായ് വിടരണം
ഈ ജന്മം സഫലമായിതീരണം
നേരുന്നൊരായിരം
സ്നേഹമലരുകൾ
മകളെ നിനക്കായ് ഞാൻ വാത്സല്ല്യത്താൽ ❤❤❤

ജോസഫ്‌ മഞ്ഞപ്ര

By ivayana