ഒരു വട്ടം കൂടി …. രാജേഷ് മനപ്പിള്ളിൽ
മരണം വിരുന്നിനെത്താത്തൊരു വീടില്ലനിലവിളിയ്ക്കാത്തൊരു മനസ്സുമില്ലകൂട്ടിനുണ്ടേവർക്കും ദു:ഖങ്ങൾകെട്ടികിടപ്പുണ്ട് മനസ്സിൽ വ്യാധികൾജീവിതമൊരു യാത്രയായിടുമ്പോൾവന്നു പോയിടുമതിൽ ദുരിതങ്ങൾഒന്നിനുപിറകെയൊന്നൊന്നായ്തടസ്സങ്ങൾ പല പല വിഷമതകൾഅതിജീവിച്ചിടുന്നു നാമെല്ലാത്തിനേയുംമറവിയിലാക്കി യാത്ര തുടരുന്നുഒന്നും സംഭവിച്ചിടാത്ത മട്ടിൽനല്ലദിനങ്ങളോട് കൂട്ടുകൂടീടുന്നുമാരി വന്നാലുമത് മഹാവ്യാധിയായാലുംഅതിനൊപ്പം നമ്മൾ ജീവിച്ചിടുന്നുആഘോഷങ്ങളെയും വിരുന്നൂട്ടിദുരിതങ്ങളെ കാണാമറയത്താക്കീടുന്നുകാണാം വിറ്റു ഓണമുണ്ണുന്നൊരീ നാട്ടിൽദുരിതങ്ങളെല്ലാം മറന്നീടുവാൻവന്നെത്തുന്നു മറ്റൊരു…
ഓണദിനത്തിലാശംസകളേവർക്കും …… ശ്രീരേഖ എസ്
പൊന്നിൽ കുളിച്ചൊരു ചിങ്ങം വന്നിട്ടുംകാർമേഘക്കൂട്ടിലോ മലയാളിമനസ്സ്ജോലിയും കൂലിയുമില്ലാതെയെങ്ങനെപോന്നോണം നല്ലോണമായി മാറും..പൂവിളിക്കൊപ്പം പൂക്കൂട നിറയാൻപലവർണ്ണ പൂക്കൾ തൊടിയിലുണ്ടേ..കുഞ്ഞിളം തെന്നലിനൊത്തു ചാഞ്ചാടിതുമ്പയും മുക്കുറ്റിയും കൂടെയുണ്ടേ..ആരോടും പരിഭവമില്ലാതെ നിന്നൊരാചെമ്പരത്തിയുമെത്തി പൂക്കളത്തിൽഉത്സവലഹരിയാൽ പത്തുദിനങ്ങളിൽഒരുമയോടങ്ങൊത്തുകൂടിയെല്ലാവരും..ഓടിക്കളിക്കുന്ന ചെമ്പഴുക്കയും പിന്നെ,ആടി തിമിർക്കുന്ന തുമ്പിതുള്ളൽനഷ്ടസ്വപ്‌നങ്ങളെ താലോലിച്ചങ്ങനെഊഞ്ഞാല് കെട്ടിയെന്നോർമ്മകളാൽ.കഷ്ടനഷ്ടങ്ങളേറെയാണെങ്കിലും,തൂശിനില സദ്യയൊരുക്കിയില്ലെങ്കിലുംപൈതൃകമോതുമൊരു നല്ലകാലത്തിന്റെഓർമ്മയായ്, നേരുന്നു,ഓണദിനത്തിലാശംസകളേവർക്കും…
ഓണത്തെ വരവേൽക്കാൻ വിളിക്കുന്ന കൂട്ടുകാരി…. Sathi Sudhakaran
ഓണം വന്നോണം വന്നോണം വന്നേ…നീയറിഞ്ഞില്ലേടിചിരുതപ്പെണ്ണേപുത്തരിയുണ്ണുവാൻകിട്ടാഞ്ഞിട്ടോ?എന്തിത്ര സങ്കടം വന്നു കൂടാൻഅച്ഛൻ മലയിൽ , നിന്നും വന്നതില്ലേ…ഓണമുണ്ണാനായ് ഒന്നുംതന്നതില്ലേ?കുട്ടികൾ ആർപ്പും വിളികളുമായ് എല്ലാടവം ഓടി നടന്നിടുന്നു…മാവേലി മന്നനെ എതിരേൽക്കാനായ്,നീയും വരുന്നില്ലേ ചിരുതപ്പെണ്ണേ.മാവേലിമന്നനെ കണ്ടിടേണ്ടേ…പാടത്തെ പൂക്കൾ പറിച്ചിടേണ്ടേഊഞ്ഞാലിലാടേണംപാടിടേണം.ഓണക്കളികൾ കളിച്ചിടേണം.പുള്ളോർക്കുടവുമായ്പുള്ളുവന്മാർവീടുകൾതോറും ,പാടി നടന്നിടുന്നു.പറയൻ തുള്ളൽ നീ, കണ്ടിട്ടുണ്ടോഓലക്കുടയിൽ.,…
പൊന്നോണംനാട്ടിലായ് …. Rajesh Chirakkal
എത്തിയല്ലോ വന്നെത്തിയല്ലോ …മാവേലി നാട്ടിലായ്,മന്ദമാരുതൻ തമ്പുരു മീട്ടുന്നു …കള്ളം ചതിവും ,ഇല്ലാത്തൊരു നാട്…അത്നമ്മുടെ മാവേലി നാടത്രേ,,,നല്ല നേതാക്കളെ,അംഗീകരിക്കുവാൻ ,,ഞങ്ങൾ മലയാളികൾമുമ്പിലായ്… എന്നുംപോയ്കഴിഞ്ഞുപോയ്,നൂറ്റാണ്ടുകൾ ഇന്നും,ഹൃദയത്തിനുള്ളിലായ്,മാവേലി മുത്തച്ഛൻ .വന്നെത്തിയല്ലോ ..മാവേലി നാട്ടിലായ് ,പൂവിളികൾ മുഴങ്ങുന്നു.നാടെങ്ങും ആറപ്പുവേ,….പൂവേ പൊലിപൂവേ ..ഓണം വന്നുഹാ,ദൈവത്തിൻ നാട്ടിലായ് ..പലഹാരങ്ങൾ നെയ്യപ്പം,പൂവട…
തിരുവോണം …. Shibu N T Shibu
മലയാളിക്ക് മനം നിറവാൻ ഓണം വന്നേ….ഓണത്തപ്പനേ എതിരേറ്റീടാൻ ഒരുങ്ങി നിന്നേ …..മലയാണ്‌മ പാട്ടുപാടും കിളിമകളേ നിന്റെമുത്തമതേറ്റ് കൈരളിയിന്ന് തുടുതുടുത്തേ …..പഞ്ഞ കർക്കിടകം പോയി മാനം തെളിഞ്ഞേചിങ്ങപ്പുലരി പിറന്നേ തിരുവോണം വന്നേ…..കഥയെഴുതി കവിതകളെഴുതി പിന്നേപാട്ടുകൾ പാടീ കാവ്യങ്ങളെല്ലാം നിറ നിറഞ്ഞേ ….തുഞ്ചന്റെ പാട്ടുകൾ…
ഓണാശംസകളോടെ …. ലിഷ ജയലാൽ🌹
ഓർമ്മകളുണർത്തിഉത്രാടപ്പാച്ചിലെത്തിഓണമെന്നാലിന്നുദുഃഖമുണർത്തി.തുമ്പപ്പൂവിന്നില്ലകാക്കപ്പൂവിന്നില്ലതൊടിയിലെവിടെയുംനീയില്ല ഞാനില്ല.നാട് കാണാൻവരുംമാവേലിമന്നനുംമുഖപടം ചാർത്തേണ്ടയോഗമായി.ഉപ്പേരി, പായസ-ഗന്ധമില്ലിന്നെങ്ങുംസാനിറ്ററൈസിന്റെഗന്ധമായി.വേദനയാണിവ-യെങ്കിലും നാമെല്ലാംവാഴ്‌വിനായ് മാസ്ക്കിട്ട്നിന്നിടേണം.നാളേയ്ക്ക് വേണ്ടിനാംസൂക്ഷിച്ചുനിന്നിടാംനമ്മൾക്കും നാടിനുംശക്തിനൽകാം..ഹൃദയം നിറഞ്ഞ ഓണാശംസകളോടെ ……ലിഷ ജയലാൽ🌹
തിരുവോണ ധാര …. Vasudevan K V
മുറ്റത്തു കുട്ടികൾ തീർത്ത പുഷ്പമഞ്ജരീജാലംഓണത്തെ വരവേൽക്കുമീതിരുവോണ പുലരിയിൽഓര്മയിലെന് ബാല്യംസപ്ത വര്‍ണ്ണ ബിന്ദുക്കളായ്തിളങ്ങുവാനെന്‍ ജന്മമേ ഓർത്തെടുക്കട്ടെ ഞാന്‍ഓണക്കോടി കിനാവുകൾഓണസദ്യ തൻ ആർത്തിയുമായ്കൈവിട്ടൊരെൻ ബാല്യമേ വീണ്ടുമൊരു തിരുവോണംകേളികൊട്ടിന് വർണ്ണമലരുകള്‍ പറിച്ചുനൽകിമക്കളെ ഞാനേല്പ്പിച്ചിടട്ടെ ..എന്‍ പൂക്കൂടയിലിന്നന്യമല്ല ബാല്യത്തിന്‍ വർണ്ണപൂക്കൾകെട്ടിയാടിയ കുമ്മാട്ടിവേഷങ്ങൾ തൻ ആർപ്പുകള്‍ഓണക്കളികളുയർത്തുംആരവാഘോഷ തിമിർപ്പുകൾചേക്കേറുന്നു മനസ്സിന്‍…
ഓണപ്പാട്ട് …. Shaji Mathew
മാനം തെളിഞ്ഞു ചെമ്മാനം കണ്ടുചിങ്ങം വന്നു പൊന്നിൻചിങ്ങം വന്നുതോടുതെളിഞ്ഞു തെളിനീരു കുണുങ്ങിനാടായ നാടെല്ലാം പൂവിളിയായ്ഓണം വന്നു തിരുവോണം വന്നുഓണത്തപ്പൻ കുട ചൂടി വന്നുമുറ്റത്തെ ചക്കരമാവിൻ്റെ കൊമ്പത്ത്ഊഞ്ഞാലുകെട്ടി ഉണ്ണികളാടിപൂക്കളമിട്ടു രസിച്ചിടും മങ്കമാർപൂവേ പൂപ്പൊലി ആർത്തുവിളിച്ചുകുമ്മിയടിച്ചു കളിക്കുന്നു കുട്ടികൾമാവേലി മന്നനെ വരവേൽക്കുന്നുഅത്തം പത്തോണം തിരുവോണംപൊന്നോണംമാവേലി…
മാവേലി കണ്ട കൊറോണ … ജോർജ് കക്കാട്ട്
ജോലികഴിഞ്ഞു കൈകൾ നല്ലവണ്ണം കഴുകി .സാനിട്ടറൈസ് കൊണ്ട് തിരുമ്മി മുഖത്തു മാസ്കും എടുത്തു വച്ച് നേരെ നടന്നു മെട്രോ സ്റേഷനിലിലേക്കു .. അകലം പാലിച്ചും പലതരം മാസ്‌കും ധരിച്ചു ജനങ്ങൾ സ്റ്റോപ്പിൽ കാത്തുനിൽക്കുന്നു . അടുത്ത ബെഞ്ചിൽ രണ്ടു പട്ടിക്കുട്ടികൾ ഒരേ…
വ്യാധിയിലൊരോണം…….. Prakash Polassery
അത്തമാണെന്നോതി വേലിക്കൽമുക്കുറ്റിപ്പൂവുകൾ നൃത്തമാടിചുറ്റും ചിരിച്ചുരസിച്ച കോളാമ്പിയുംഅതേറ്റു പാടി തലയാട്ടിച്ചിരിച്ചുവ്യാധി പൂണ്ടുനിൽക്കുന്ന കല്യാണി മാത്രംആധിയിൽ മുഴുകി;വിഷാദ ഭാവം ;കാണുന്നതിലൊറ്റ പൂവുമില്ല ,അല്ലെങ്കിലുംകല്യാണി തൻജീവിതം വേറിട്ടതാവുംആടിയുലഞ്ഞു കണ്ണൻ്റെ പ്രീയകൊന്നയും പൂക്കാതെ നിൽക്കുന്നുണ്ട്കാലം തെറ്റിയാ കൊന്നയിപ്പോഴിങ്ങനെകാലപ്രവാഹത്തിന്നൊപ്പമാവാംഇനി വരുന്നോരാ വിഷുവിന് നമുക്കാഘോഷിക്കാമെന്ന പ്രതീക്ഷ ഏറെയുണ്ടാംഅന്നു തീരുമീ ആധിയും…