വെറുതെയിരിക്കാത്ത വീട്

രചന : താഹാ ജമാൽ✍ വീട്ടിൽ നിന്നിറങ്ങിപ്പോകെവീട് വെറുതെ ഇരിക്കാതെതിരയുന്നു നമ്മെ, തൊടികളിൽമുറ്റത്ത് , കിണറിന്നരികത്ത്ഗേറ്റിൻ ചാരത്ത് നോക്കുന്നുനില്ക്കുന്നു ദൂരേക്ക് പോവത്കണ്ടു കാത്തിരിക്കുന്നു.വെറുതെയിരിക്കാത്ത വീടിനെനാമോർക്കും യാത്രയിൽജോലിത്തിരക്കിൽആരെങ്കിലും കയറിനമുക്കാവതുള്ളതൊക്കെമോഷ്ടിക്കുമോ?ഭയം, ആവലാതി, വേവലാതിചിന്തകൾ വിചിത്രചിത്രങ്ങൾനാം പോയ് വരുവോളംകണ്ണിമവെട്ടാതെ നോക്കുന്നു നമ്മെവെറുതെയിരിക്കാത്ത വീടിൻറെ വാതിൽതുറന്നു നാം…

വേനൽ മഴ

രചന : സതി സുധാകരൻ പൊന്നുരുന്നി✍ ഉച്ചവെയിലൊന്നു പോകാനായികരിമേഘങ്ങൾ കാവലിരുന്നു.കാർമേഘങ്ങൾ കലപില കൂട്ടി ,തമ്മിൽതമ്മിൽ തല്ലി നടന്നു.കൊള്ളിയാനതു ,കണ്ടു രസിച്ചുഅട്ടഹസിച്ചു ചിരിച്ചു നടന്നു.ഇടിവെട്ടീടിന ശബ്ദം കേട്ട് ,നാടുവിറച്ചു, കാടു വിറച്ചു.പർവ്വത മുകളിൽ വെള്ളിടി വെട്ടി ,താണ്ഡവമാടി തിമിർത്തു നടന്നു.പാറക്കെട്ടു കുലുങ്ങിയ നേരം…

അരിമാവ്

രചന : രാഗേഷ് ചേറ്റുവ✍ കഴിഞ്ഞ മഴയാൽനിറഞ്ഞ റോഡിൽബോട്ട്സർവിസ് നടത്തുന്നവെളുത്ത ബസിൽവിശപ്പിനെ മറക്കാൻ,പ്രണയത്തെ സ്വപ്നംകാണാനൊരുവൻഉറങ്ങുമ്പോൾസ്വപ്നംനിറയെ പൂക്കുന്നുവിശപ്പ് വിളമ്പുന്ന അരിമാവ്.ഉറക്കത്തിന്റെ രണ്ടാംവളവു കഴിഞ്ഞുള്ളഇറക്കത്തിൽ വച്ചുമാത്രം അവതരിക്കപ്പെടേണ്ടിയിരുന്നആ സ്വപ്നംകണിക്കൊന്നയെന്നപോലെഅകാലത്തിൽ പൂക്കുന്നു.ഉറക്കത്തെ മുറിപ്പെടുത്തുമെന്നുഭയപ്പെടുന്ന അയാൾഞൊളയ്ക്കുന്ന പുഴുക്കളെ വീശിവിതറിചുറ്റും വിശപ്പെന്ന സ്വപ്നത്തിന്റെഇടം ഇല്ലാതാക്കാൻ ശ്രമിക്കുന്നു,എന്നിട്ടും…‘നീ ഉറങ്ങും വരെ…

അമ്മ

രചന : തോമസ് കാവാലം✍ എത്ര സുന്ദരി എത്ര സുന്ദരിഅമ്മയീഭൂവിൽധാത്രിയേപ്പോൽ നമിച്ചു നിൽക്കുംഎന്റെയുണ്മയവൾദൈവ ചിന്തകളൂട്ടിയെന്നെവിശുദ്ധനാക്കുന്നുദേവദൈത്യം പകർന്നു പാരിൻപാഠമാകുന്നോൾ.മന്നിലവൾക്കു പകരമില്ലപൊന്നു വാമൊഴിയാൽതന്നവൾതൻ തങ്കമേനിയുംഅന്നമെന്നതുപോൽ.എൻ മനസ്സിലെ സ്വപ്നമൊക്കെകണ്ടറിഞ്ഞവളാം .വൻമരമായ് വളർന്നുനിന്നവൾതണൽ വിരിക്കുന്നു.പൂനിലാവു പോലെയവളുടെപുഞ്ചിരിപ്പൂക്കൾതേൻ പുരട്ടിയ വാക്കിനാലെവളർന്നു മക്കളിവർഅഞ്ചിതൾപ്പൂ പോലെയവളുടെനെഞ്ചുരുക്കങ്ങൾനെഞ്ചു ചേർത്തു വളർത്തിയവളുടെനല്ല വാത്സല്യംസ്വന്തമായതെന്നുപറയുവാൻഅമ്മമാത്രമുണ്ട്അന്ധനയനം തുറന്നു…

വാർധക്യ വ്യായാമങ്ങൾ

രചന : പ്രൊഫ പി എ വർഗീസ് ✍ വലിയ ഭാരം ഉയർത്തുന്നതും പുഷ് അപ്പ് ചെയ്യുന്നതും, പാറയുടക്കുന്നതും കല്ല് ചുമക്കുന്നതുമൊക്കെ വലിയ വലിയ വ്യായാമങ്ങളാണ്. പക്ഷേ ഇതൊന്നും പ്രായമായവർക്ക് ചെയ്യാനാകില്ലല്ലോ. ശരീരത്തെ പീഡിപ്പിച്ചുകൊണ്ടു ചെയ്യുന്ന വ്യായാമമൊന്നും നിങ്ങൾക്ക് വേണ്ട. പല…

ഗൗരി

രചന : എം പി ശ്രീകുമാർ ✍ മെയ് 11 , ശ്രീമതി കെ ആർ ഗൗരിയമ്മയുടെ ചരമവാർഷികദിനം കടലലകൾ പാടും കരപ്പുറത്ത്കനൽത്തരി പേറുന്ന പെൺ പിറന്നുഒരു പൂങ്കുല പോലെ പരിലസിച്ചുഒളി പകർന്നേതു മിഴികളിലുംആർജ്ജവമോടെ നിവർന്നു നിന്നുപതറാതെ മുന്നോട്ടടികൾ വച്ചുപെണ്ണൊരു കരുത്തായ്…

ഒരു പുനർജനി

രചന : പ്രകാശ് പോളശ്ശേരി ✍ എങ്ങോ പരിചിതമെന്നു തോന്നുമാറന്നു കണ്ടുനിന്നെ,പകച്ചുപോയ്,ഏതോഉൾവിളിയാൽ,പരസ്പരംനിർന്നിമേഷമായ് നിന്നു രണ്ടുപേരുംകണ്ടറിയുന്നുള്ളിൽഒളിചോരാ ,ചെഞ്ചുണ്ടും ദന്തഭംഗിയും,എന്തുഭംഗികേട്ടിരിക്കാനെന്നുമെല്ലെപ്പറയാൻ വാക്കുതപ്പുന്നു മൗനമായിഏതോവിദ്യുൽ പ്രഭാവത്തിൽപ്പെട്ട പോൽ,ഉള്ളിൽ ആശ്ലേഷിച്ചു രണ്ടു മാനസങ്ങൾ,പിന്നെപ്പറഞ്ഞുവോ കാമനനമ്മിലുണ്ടെന്നു പറയാതിരിക്കില്ല.തുടുത്തകവിളുകളായിരുന്നു,പണ്ടെന്നുപറയാനവസരംവന്നുവല്ലോ.ഇന്നിൻ്റെജീവിതപ്പാച്ചിലതൊക്കെഎന്നോ മറന്നെന്നു പറഞ്ഞങ്ങു വച്ചു.എന്നാലുമുള്ളിൽകൊതിക്കുന്നു കപോലങ്ങൾമൃദുചുംബന സ്പുല്ലിംഗങ്ങളേറ്റുവാങ്ങാൻ.കൂട്ടുപറഞ്ഞു,നിറമാറു,മൊരുആശ്ലേഷണത്തിൻആസ്വാദനത്തിനായുംനാഗപുളച്ചിലുണ്ടാകുമൊരുപക്ഷേയൊരുകാമ്യമായരംഗമൊരുങ്ങിയാൽ’അന്നുപരിതാപമല്ല നിറഞ്ഞാടുന്ന മാനസ്സം മാത്രമായിരിക്കുംഉളളിലുണ്ടറിയാമടങ്ങാത്ത…

ആ രാത്രി💚

രചന : ശിവൻ✍ സമയം രാത്രി ഏതാണ്ട് രണ്ടു മണി.നിർത്തടി ഒരുമ്പട്ടവളെ..അവളുടെയൊരു പേറ്റ്നോവ്.വയസ്സാം കാലത്ത് പണി ഉണ്ടാക്കി വെച്ചിട്ട്ഇരുന്നു കരഞ്ഞു ബാക്കിഉള്ളോരുടെ ഉറക്കംകൂടി കളയും നാശം.ഇരുട്ട് മൂടിയ ജയിൽ മുറിയിൽ ഉറക്കം നഷ്ടപ്പെട്ടസഹതടവുകാരിയുടെ അലർച്ച കേട്ട് പൂർണ്ണഗർഭിണിയായ ഷീല ഒരു നിമിഷം…

ഇടവഴി

രചന : യൂസഫ് ഇരിങ്ങൽ ✍ ഇടവഴി തുടങ്ങുന്നിടത്ത്കരുതലോടെകെട്ടിപ്പിടിച്ചുനെറുകയിൽ ഉമ്മവെയ്ക്കാനെന്നോണംകണ്ണ് നട്ട് നിൽക്കുന്നൊരുപേര മരംഅവിടെ തന്നെ ഉണ്ടാവുംവളവു തിരിയുന്നിടത്ത്തലയുയർത്തി നിൽക്കുന്ന അരയാൽമരത്തിന് കീഴെഇപ്പോഴുംവെയിൽ വീണുചിതറുന്നുണ്ടാവുംകൈതക്കാട് നിറഞ്ഞചെറിയ തോട് കടന്ന്വയലിലേക്ക് തിരിയുന്നിടത്ത്കാശി തുമ്പപ്പൂക്കൾനിറയെ വിരിഞ്ഞു നിൽക്കുന്നുണ്ടാവുംപുഴക്കരയിലേക്കുള്ളവഴിയിൽതെളിനീർ ചാലിൽപരൽ മീനുകൾമിന്നുന്ന മണൽതരികളിലേക്ക്ഊളിയിടുന്നുണ്ടാവുംതാറിട്ട റോഡിൽ നിന്ന്വീട്ടിലേക്കുള്ളഇടുങ്ങിയ…

ശിൽപ്പഹൃദയം

രചന : ജിതേഷ് പറമ്പത്ത് ✍ പുതുജൻമമേകിയരാജശിൽപ്പീനീയെന്നെയെങ്ങിനെതൊട്ടറിഞ്ഞു…ശിലയായ്കറുത്തൊരെൻവ്യർത്ഥജന്മംനീയെന്നുമെങ്ങിനെസാർത്ഥകമാക്കി…മനസ്സിൽ വരച്ചിട്ടചിത്രമെന്നിൽചാരുതയോടെ നീവാർത്തിട്ടതെങ്ങിനെ…ശിലയിൽ മയങ്ങുമെൻശിൽപ്പഭാവംനീയേതു മിഴികളാൽകണ്ടറിഞ്ഞു…നിൻ കൈകളേന്തിയകൊത്തുളിയിന്നോരുമാന്ത്രിക ദണ്ഡെ-ന്നറിയുന്നു ഞാൻനോവുകളേകിയദണ്ഡനമൊക്കെയുംശിൽപ്പം പകർത്തുവാ-നെന്നറിയുന്നു ഞാൻ…നോവുകളേൽക്കാതെശിലകളീ മണ്ണിൽശിൽപ്പമാവില്ലെ-ന്നറിയുന്നു ഞാൻ…ശിൽപ്പിയ്ക്കൊതുങ്ങാത്തശിലകളീ ഭൂവിൽശിൽപ്പമാവില്ലെ-ന്നനുഭവമാണ് ഞാൻ…